മദ്യലഹരിയിൽ പൊലീസുകാരന്റെ ഡ്രൈവിങ്; കാറിലും 2 ബൈക്കിലും ഇടിച്ചു; കാൽനട യാത്രക്കാരനും പരിക്ക് (വിഡിയോ)

പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു
Policeman drank driving
Policeman
Updated on
1 min read

തൊടുപുഴ: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം. കട്ടപ്പന കാഞ്ചിയാറിന് സമീപം വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ ഗ്രേഡ് എസ് ഐ ബിജുമോൻ ഓടിച്ച കാറാണ് മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിച്ച് അപകടമുണ്ടാക്കിയത്.

സംഭവത്തിൽ കാൽനട യാത്രക്കാരൻ കാഞ്ചിയാർ സ്വദേശി സണ്ണിക്കും പരിക്കേറ്റു. സണ്ണിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ല.

Policeman drank driving
പ്രണയിച്ചു വിവാ​ഹം കഴിച്ച യുവതി ഒത്താശ ചെയ്ത ഭർത്താവിന്റെ ഉറ്റ സുഹൃത്തിനൊപ്പം ഒളിച്ചോടി!

നാട്ടുകാരന് പരിക്കേറ്റത് നേരിയ സംഘർഷത്തിന് ഇടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥനെയും വാഹനവും നാട്ടുകാർ തടഞ്ഞുവച്ചു. കട്ടപ്പന പൊലീസ് എത്തി ഇയാളെ പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Policeman drank driving
'ക്ഷേത്രാവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് തേക്ക് വാങ്ങി'; മുരാരി ബാബു വീട് നിര്‍മിച്ചതിന്റെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണ സംഘം
Summary

Policeman: The car driven by Grade SI Bijumon of the District Crime Records Bureau hit another car and two bikes, causing the accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com