

തിരുവനന്തപുരം: എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐ. ഇടത് മുന്നണി യോഗത്തില്‍ വിഷയം സിപിഎമ്മിനോട് ആവശ്യപ്പെടും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിമര്‍ശനം ഉയര്‍ന്നത്. എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിഷയം സിപിഎമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതായാണ് സിപിഐയിലെ വിലയിരുത്തല്‍. നേരത്തെ, നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വിമര്‍ശവനുമായി എഐഎസ്എഫും രംഗത്തുവന്നിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ ഇന്ന് അഞ്ച് പനി മരണം; ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് രണ്ടുപേര്‍ മരിച്ചു; അതീവ ജാഗ്രത
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates