കൊല്ലം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മൂന്ന് പേർക്കാണ് ഒടുവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തോന്നക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ. രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ നില തൃപ്തികരമെന്നാണ് വിവരം. കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ വയനാട്ടിൽ ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം 9 ആയി. വയനാട് ബത്തേരിയില്‍ 8 പേര്‍ക്കാണ് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 26 വിദ്യാർഥികൾ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച 9 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഷിഗെല്ല സ്ഥിരീകരിച്ച വയനാട് നെൻമേനിയിൽ ആൾക്കൂട്ട നിയന്ത്രണവും ഏർപ്പെടുത്തി. അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ബത്തേരി മുൻസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു.
കൊല്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലത്തെ പരവൂര്‍, പാലത്തറ മേഖലയിലുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്.
പരവൂരില്‍ നേരത്തെയും ഷിഗെല്ല രോഗബാധ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ, മലിനജലത്തിലൂടെയോ രോഗം പിടിപെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates