'ആദ്യം സപ്ലൈകോ പിന്നെ ധ്യാനം, പിന്നെ...', മോഹന്‍ലാലും മമ്മൂട്ടിയും എഐയും, വിപണനത്തിന് പുതു പരസ്യങ്ങളുമായി സപ്ലൈകോ

വമ്പന്‍ ഡിസ്‌കൗണ്ടുമായി സപ്ലൈകോയില്‍ സോക്കര്‍ 11 വില്‍പ്പന തുടരുന്നു
supplyco
സപ്ലൈകോ പരസ്യങ്ങൾfacebook
Edited By:
Updated on
1 min read

കൊച്ചി: ഫുട്‌ബോള്‍ ലോകകപ്പിന്റെ സാഹചര്യത്തില്‍ വമ്പന്‍ ഡിസ്‌കൗണ്ടുമായി സപ്ലൈകോയില്‍ സോക്കര്‍ 11 വില്‍പ്പന തുടരുന്നു. ഓരോ ദിവസവും ഓരോ ടീമുകളുടെ പ്രകടന നിലവാരം അനുസരിച്ച് സാധനങ്ങളുടെ ഡിസ്‌കൗണ്ട് നിശ്ചയിച്ചിരിക്കുന്നു. ഇതോടൊപ്പം സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ സിനിമകളെ ആസ്പദമാക്കിയുള്ള പരസ്യങ്ങളും ശ്രദ്ധ നേടുന്നു.

supplyco
supplyco
supplyco
വിവാഹമോചിതയായ മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്: കേരള ഹൈക്കോടതി

മമ്മൂട്ടി ചിത്രമായ മതിലുകള്‍ ആസ്പദമാക്കിയുള്ള പരസ്യത്തില്‍, ജയിലിന്റെ കൂറ്റന്‍ മതിലിന് ഇപ്പുറത്തുനിന്ന് മമ്മൂട്ടി വേഷമിട്ട നായകന്‍ ചോദിക്കുന്നു 'ഇവിടന്ന് ഇറങ്ങിയാല്‍ നാരായണി എങ്ങോട്ടുപോകും?'. അപ്പുറത്തുനിന്നുള്ള മറുപടി ഇങ്ങനെ. 'ഞാന്‍ നേരേ സപ്ലൈകോയില്‍ പോകും. അവിടെ ഇപ്പോള്‍ നല്ല ഡിസ്‌കൗണ്ടാണ്'.

ദൃശ്യം സിനിമയിലെ നായകനായ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി സപ്ലൈകോയില്‍ നിന്ന് സാധനങ്ങളുമായി കുടുംബസമേതം വരുന്ന പരസ്യവും ഉണ്ട്. 'ആദ്യം സപ്ലൈകോ പിന്നെ ധ്യാനം, പിന്നെ', എന്നാണ് തലക്കെട്ട്. കൂടാതെ തേന്‍മാവിന്‍ കൊമ്പത്തെ സീന്‍ ആസ്പദമാക്കിയുള്ള പരസ്യവുമുണ്ട്. മലയാളി എവിടെയൊക്കെ യാത്ര ചെയ്താലും അവന്റെ കൂടെ ശബരിയുണ്ടാവും. എന്നതാണ് ആ ചിത്രത്തിന്റെ തലക്കെട്ട്.

പാട്ടുകളെ കൂട്ടുപിടിച്ചുള്ള പോസ്റ്റുകളുമുണ്ട്. എഐ നിർമിത വീഡിയോകളാണ് ഇവയെല്ലാം. വിപണനത്തിൽ പുതുമകൾ പരീക്ഷിക്കുകയാണ് സപ്ലൈകോ. ഓണക്കാലത്ത് 450 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിടുന്ന സപ്ലൈകോ, വൈവിധ്യമാർന്ന പരസ്യങ്ങളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ്.

supplyco
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
supplyco
റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ മരണം; സമഗ്ര അന്വേഷണത്തിന് ഉത്തരവ്
supplyco
'ഓപ്പറേഷന്‍ തൂഫാന്‍ സമൂഹത്തോട് ചെയ്യാവുന്ന വലിയ പുണ്യവും നന്മയും; രാഷ്ട്രീയം മറന്ന് അണിനിരക്കണം; പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്'
Summary

Supplyco advertisements are gaining attention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal and Priyadarshan, G Suresh Kumar
Shwetha Menon, Ansiba Hassan
Brazilian legends to visit Kochi: Brazil Legends-Indian All Stars football match in September
Supplyco with Soccer Eleven
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com