സ്വരാജിനെ തോൽപ്പിക്കണം; ബാബുവിന് കെട്ടിവയ്ക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎൽഎയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് നടപടി
എം സ്വരാജ്, കെ ബാബു/ ഫേയ്സ്ബുക്ക്
എം സ്വരാജ്, കെ ബാബു/ ഫേയ്സ്ബുക്ക്
Updated on: 
1 min read

കൊച്ചി; യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് കൺവെൻഷനിൽ വച്ചാണ് ഏഴിക്കോട് ശശിധരൻ നമ്പൂതിരിയാണു പണം നൽകിയത്. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎൽഎയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് നടപടി. 

അയ്യപ്പനെ അവഹേളിച്ച എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിർന്നതെന്നു ശശിധരൻ നമ്പൂതിരി പറഞ്ഞു. അതിനിടെ സ്വരാജിന്റെ പ്രസം​ഗം തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണായുധമാക്കുകയാണ് യുഡിഎഫും ബിജെപിയും. പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്നു ‘കുത്തിപ്പൊക്കി’ വിശ്വാസികൾക്കിടയിൽ പ്രചരിപ്പിച്ചാണ് സ്വരാജിനെതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com