ചേർത്തല പാണാവള്ളി ക്ഷേത്രത്തിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ആലപ്പുഴ: ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കളമശ്ശേരി മെ‍ഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പാണാവള്ളി സ്വദേശി തിലകൻ ആണ് മരിച്ചത്. നേരത്തെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാളും മരിച്ചിരുന്നു. 

വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. 
 
ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകട കാരണം. ഓഫീസിന് ഒരു മീറ്റർ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്ന മുറി.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com