കണ്ണൂര്: പാനൂര് വള്ള്യായില് യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കണ്ണച്ചാംകണ്ടിയില് വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില് മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാട്ടുകാര് നേരത്തെ വ്യക്തമാക്കിയിരുന്നു. പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ.
കൊല്ലപ്പെട്ട യുവതിയുടെ വീടിന് സമീപത്ത് ഒരു മരണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മരണ വീട്ടില് പോയിരുന്നു. ഈ സമയത്തായിരുന്നു കൊലപാതകം. മരണ വീട്ടിൽ നിന്നു മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര് കൊലപാതകം അറിയുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates