

കൊല്ലം; മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. കൊല്ലം അഴീക്കലിൽ ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഈ സമയത്ത് ഒൻപത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും രക്ഷപ്പെടുത്തുകയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates