കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ല, പിണറായി മൂന്നാമതും അധികാരത്തില്‍ വരും: ഭീമന്‍ രഘു

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഭീമന്‍ രഘു വിമര്‍ശിച്ചു
ഭീമന്‍ രഘു മാധ്യമങ്ങളോട്, സ്ക്രീൻഷോട്ട്
ഭീമന്‍ രഘു മാധ്യമങ്ങളോട്, സ്ക്രീൻഷോട്ട്
Updated on
2 min read

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ലെന്ന് നടന്‍ ഭീമന്‍ രഘു. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഭീമന്‍ രഘു വിമര്‍ശിച്ചു. സിപിഎം കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ്. കൃത്യമായ ആദര്‍ശമുണ്ട്. ലിഖിതമായ ഭരണഘടനയുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സന്തോഷകരമായ നിമിഷമാണിത്. പെട്ടെന്നൊരു മാറ്റം ഉണ്ടായത് പോലെ. ഇത് ഒരു ഉപകാരമായി തോന്നുന്നു. ആദര്‍ശപരമായ വിയോജിപ്പുകള്‍ ഉള്ളത് കൊണ്ടാണ് ബിജെപി വിട്ടത്.ചിന്തിക്കുന്നവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. നില്‍ക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. വിജയിക്കാന്‍ വേണ്ടിയല്ല സത്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതി. അത് ലഭിച്ചില്ല. മാറാനുള്ള കാരണവും ഇതാണ്. 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചു. താഴെക്കിടയിലുള്ള നേതാക്കളില്‍ നിന്ന് ഒരുപാട് അനുഭവിച്ചു. പല സ്ഥലത്തും ഞാന്‍ വണ്ടി വിളിച്ച് അവിടെ എത്തിയ ശേഷമാണ് നേതാക്കള്‍ പലരും വന്നത്. സിപിഎമ്മില്‍ കാര്യങ്ങള്‍ ഇങ്ങനെ അല്ല. നേതാക്കള്‍ വന്ന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥി എത്തുന്നത്. മാനസികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിട്ടു.' - ഭീമന്‍ രഘുവിന്റെ വാക്കുകള്‍

'പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങി ഒരുപാട് നേതാക്കള്‍ വന്നു. അവര്‍ വന്ന് ഭയങ്കര ബഹളം ഉണ്ടാക്കി. ഇത് കണ്ടപ്പോള്‍ ആദ്യം മാനസികമായി സന്തോഷിക്കാന്‍ എനിക്കും കാരണം ഉണ്ടായി. എനിക്കും ഒരാള്‍ ഉണ്ടല്ലോ.സുരേഷ് ഗോപി ചേട്ടനെ ഒന്നു വിളിക്കാം. ഏഴും എട്ടും തവണ വിളിച്ചു. വിളിക്കുമ്പോള്‍ ബിസിയാണ്. പിഎ ആണ് ഫോണ്‍ എടുക്കുന്നത്. അദ്ദേഹം ഭയങ്കര ബിസിയാണ് എന്നാണ് പിഎ പറഞ്ഞത്. ഞാന്‍ പറഞ്ഞ് ഒന്നുകൊടുക്കാന്‍. അവസാനം ഒരു തവണ കൂടി വിളിച്ചിട്ട് വിളി അവസാനിപ്പിക്കാമെന്ന്് കരുതി. അവസാനം വിളിച്ചപ്പോള്‍ എടുത്തു. ഒന്നു പ്രചാരണത്തിന് പത്തനാപുരം വരെ വന്നൂടെ എന്ന് ഞാന്‍ ചോദിച്ചു. പിഎമ്മിന്റെ കൂട്ടത്തില്‍ ഉള്ള പ്രോഗ്രാമുകള്‍ കൊണ്ട് ബുക്ക്ഡ് ആണ്. വരാന്‍ പറ്റില്ല എന്ന് പറഞ്ഞു. ഞാന്‍ ഹെലികോപ്റ്ററിലാണ് പോകുന്നത്. പിഎമ്മിന്റെ കൂടെ പോയി പ്രസംഗിക്കുക എന്ന ചുമതലയാണ്. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി' - ഭീമന്‍ രഘു പറഞ്ഞു.

'ഗ്രാസ്‌റൂട്ട് ലെവലില്‍ വര്‍ക്ക് ചെയ്താലെ ബിജെപി രക്ഷപ്പെടുകയുള്ളൂ എന്ന് താഴെക്കിടയിലുള്ള നേതാക്കളോട് പറഞ്ഞു. എല്‍ഡിഎഫ് വര്‍ക്ക് ഉദാഹരണമായി പറഞ്ഞു. അവര്‍ താഴെക്കിടയില്‍ വര്‍ക്ക് ചെയ്യുന്നതാണ് അവരുടെ നേട്ടത്തിന് കാരണം.ഇത്തരത്തില്‍ വര്‍ക്ക് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ വോട്ട് പിടിക്കാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ 13000 വോട്ട് പിടിച്ചു. ഇത്തരം അനുഭവങ്ങള്‍ എന്നെ മാനസിമായി തളര്‍ത്തി. അന്നേ തന്നെ സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചതാണ്. എല്ലാത്തിനും സമയമുണ്ടല്ലോ. ഇപ്പോഴാണ് ആ സമയം വന്നത്. ലിഖിതമായ ഭരണഘടനയുള്ള പാര്‍ട്ടിയാണ് സിപിഎം. അതാണ് എന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. ഡല്‍ഹിയിലെ രണ്ട് സുഹൃത്തുക്കളാണ് ബിജെപിയിലേക്ക് എന്നെ എത്തിച്ചത്. മോദി എന്ന നേതാവിനെ എനിക്ക് റേറ്റ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ സുരേന്ദ്രന്‍ അധ്യക്ഷ പദവിയില്‍ ശരിയായിട്ടുള്ള വര്‍ക്ക് അല്ല ചെയ്യുന്നത്. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം വലിയ താരങ്ങള്‍ അടങ്ങുന്ന സിംഹാസനങ്ങളില്‍ നിന്ന് എന്നെ വെട്ടിമാറ്റിയിട്ടുണ്ട്. പാര്‍ട്ടിയുടെ അടിസ്ഥാനത്തിലാണോ, വേഷം ഇല്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല. അന്ന് ചെറിയ പടങ്ങള്‍ ഞാന്‍ ചെയ്തിരുന്നു.'- ഭീമന്‍ രഘു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com