'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

The scenes immediately before the accident
മരിച്ച തമിഴ്‌നാട് സ്വദേശികള്‍(വലത്)
Edited By:
Updated on
1 min read

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട് സ്വദേശികള്‍ യാത്ര പുറപ്പെടുന്ന വേളയിലെടുത്ത ചിത്രങ്ങള്‍ നൊമ്പരമാകുന്നു. അപകടത്തിനു തൊട്ടുമുന്‍പുള്ള യുവാക്കളുടെ വിഡിയോ യും പുറത്തുവന്നിട്ടുണ്ട്. കാറിലിരുന്ന് പാട്ടും ഡാന്‍സും ചെയ്ത് ആഘോഷമാക്കുന്ന അവരുടെ വിഡിയോ നെഞ്ചു ലയ്ക്കും. തമിഴ്‌നാട് ഡിണ്ടിഗലിലെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്.

എന്‍ തങ്ക മകനേ', മകനേ.... തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മനസ്സു തകര്‍ന്ന അമ്മമാരുടെ കരച്ചിലുകള്‍ നിറയുകയാണ്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചു തുടങ്ങിയ മക്കള്‍ ഇനി തങ്ങള്‍ക്കൊപ്പമില്ലല്ലോ എന്ന് ഇപ്പോഴും അവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. ആശ്വാസ വാക്കുകളുമായി ജില്ല കലക്ടര്‍ ശിഖസുരേന്ദ്രന്‍ എത്തിയെങ്കിലും വാവിട്ട് കരഞ്ഞ് അമ്മമാര്‍. രാവിലെ തന്നെ ഇവരുടെ കുടുംബാംഗങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി.

സാധാരണയായി ഡിണ്ടിഗലില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോള്‍ പാലക്കാട് വഴി പാലിയേക്കര ടോള്‍ പ്ലാസ കടന്നാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്നത് ഗുരുവായൂര്‍ ഭാഗത്തുനിന്നാണ്. എന്തിനാണ് ഈ റൂട്ട് തെരഞ്ഞെടുത്തതെന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. ഇവരുടെ സുഹൃത്തുക്കള്‍ക്കോ കോളജ് അധികൃതര്‍ക്കോ ബന്ധുക്കള്‍ക്കോ പൊലീസിനോ ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. സംഘത്തിലുണ്ടായിരുന്ന സന്തോഷാണ് പുതിയ കാര്‍ വാങ്ങിയതിന്റെ ആഘോഷത്തിനായി ഇവരെ കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം.

The scenes immediately before the accident
'രമ്യ ഹരിദാസിനോടാണ്; ആവശ്യമുള്ളിടത്ത് മാത്രം പാട്ടുപാടുക, ഒപ്പമുള്ള ഇത്തിള്‍ക്കണ്ണിയെ കഴിവതും വേഗം ഒഴിവാക്കുക'
The scenes immediately before the accident
വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് അറിയിക്കാതെയെന്ന് കോളജ് അധികൃതര്‍; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി
Summary

Thrissur car accident: The scenes Sadly before the accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com