അപായ ചങ്ങല വലിച്ച് യാത്രക്കാരന്‍, ആലുവ പാലത്തില്‍ കുടുങ്ങിയ ഏറനാട് എക്‌സ്പ്രസിനെ 'ട്രാക്കിലാക്കി' ടിടിഇ

ബെന്നിന്റെ സമയോചിത ഇടപെടല്‍ നടപടിയിലൂടെ ഏറനാട് എക്‌സ്പ്രസിന്റെ അധികം വൈകിയുമില്ല, പിന്നില്‍ വന്ന വന്ദേ ഭാരത് എക്‌സ്പ്രസിനും കൃത്യസമയം പാലിക്കാനായി.
TTE gets down to release air brake of train after passenger pulls emergency chain
ബെന്‍ തമ്പി
Updated on
1 min read

കൊച്ചി: യാത്രക്കാരന്‍ അപയാ ചങ്ങല വലിച്ചതിന് പിന്നാലെ ഏറനാട് എക്‌സ്പ്രസ് ആലുവ റെയില്‍വേ പാലത്തില്‍ നിന്നപ്പോള്‍ അടിയന്തിര ഘട്ടത്തില്‍ ഇടപെട്ട് ട്രെയിനിലെ ടിടിഇ ആയിരുന്ന ബെന്‍ തമ്പി. സാധാരണയായി അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിന്നാല്‍ ബോഗിയുടെ അടിയിലെത്തി വേണം ചങ്ങല പുനഃസ്ഥാപിക്കാന്‍. എന്നാല്‍ ട്രെയിന്‍ പാലത്തിന് മുകളിലായതിനാല്‍ മറ്റൊരു ബോഗിയിലായിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിന്‍ ഗാര്‍ഡിന് ഇത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് ട്രെയിനിലെ ടിടിഇ ആയിരുന്ന ബെന്‍ തമ്പി സാഹസത്തിന് തയാറായത്.

TTE gets down to release air brake of train after passenger pulls emergency chain
അനിശ്ചിതകാല ബസ് സമരം: ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

'ഷൊര്‍ണൂര്‍ വരെയുള്ള ട്രെയിനില്‍ മറ്റൊരു സീനിയര്‍ ടിടിഇയോടൊപ്പം ഞാനും ഡ്യൂട്ടിയിലായിരുന്നു. യാത്രക്കിടെ ട്രെയിന്‍ ആലുവ പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ പെട്ടെന്ന് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അപായ ചങ്ങല വലിച്ചത് എസി കോച്ചില്‍ നിന്നാണെന്ന് ലോക്കോപൈലറ്റ് കണ്ടെത്തി. ഇത്തരം അടിയന്തര ഘട്ടങ്ങളുണ്ടാകുമ്പോള്‍ ട്രെയിന്‍ വിടാനുള്ള ഏക മാര്‍ഗം നിര്‍ദ്ദിഷ്ട കോച്ചിലെത്തി മാനുവലായി പരിഹരിക്കുകയെന്നാതാണ്. സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്, ട്രെയിനിലെ ഗാര്‍ഡ് തന്നെയാണ് ഇത് ചെയ്യേണ്ടത്. എന്നാല്‍ ആ സാഹചര്യത്തില്‍ ഗാര്‍ഡ് ഒറ്റപ്പെട്ടു, എസി കോച്ചിലേക്ക് എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍, ഞാന്‍ സീനിയര്‍ ടിടിഇയുടെ അനുവാദത്തോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു' തിരുവനന്തപുരം-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസിലെ യുവ ടിടിഇ ബെന്‍ തമ്പി ദി ന്യു ഇന്ത്യന്‍ എസ്‌ക്പ്രസിനോട് പറഞ്ഞു.

രണ്ട് കോച്ചുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നയിന്റെ മുകളിലുള്ള പ്ലേറ്റ് നീക്കം ചെയ്യുക, ചെറിയ ഇടുങ്ങിയ വഴിയിലൂടെ ഇറങ്ങി ബ്രേക്ക് റിലീസ് ചെയ്യണമെന്നുമാണ് ബെന്നിന് കിട്ടിയ നിര്‍ദേശം. എന്നാല്‍ ട്രെയിന്‍ പാലത്തിന് മുകളിലായതിനാല്‍ പാളങ്ങള്‍ക്കിടയില്‍ വലിയ വിടവുകള്‍ ഉണ്ടായിരുന്നത് കൃത്യം വളരെ സാഹസം നിറഞ്ഞതായിരുന്നു. ഈ സമയം മഴയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ അപകടം പിടിച്ച ജോലി ആയിരുന്നു ഇത്. പാളത്തിനിടയിലുള്ള വിടവിലൂടെ കാല്‍ വഴുതി വീഴാനുള്ള സാധ്യതയും കൂടുതലായിരുന്നു. പക്ഷേ ഗാര്‍ഡ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞു,' ബെന്‍ പറഞ്ഞു.

ഏറനാട് എക്‌സ്പ്രസിന് പിന്നാലെ വന്ദേഭാരത് കടന്നു പോകേണ്ടതിനാല്‍ സമയം പാഴാക്കാനില്ലായിരുന്നു. ബെന്നിന്റെ സമയോചിത ഇടപെടല്‍ നടപടിയിലൂടെ ഏറനാട് എക്‌സ്പ്രസിന്റെ അധികം വൈകിയുമില്ല, പിന്നില്‍ വന്ന വന്ദേ ഭാരത് എക്‌സ്പ്രസിനും കൃത്യസമയം പാലിക്കാനായി.

TTE gets down to release air brake of train after passenger pulls emergency chain
തദ്ദേശ തെരഞ്ഞെടുപ്പിൽ 21,000-ത്തിലധികം വാർഡുകൾ സ്വന്തമാക്കാൻ ബിജെപി,തെക്കൻ കേരളത്തിൽ 'വിജയം ഉറപ്പായ' 300 വാർഡുകളുണ്ടെന്നും വിലയിരുത്തൽ
Summary

TTE gets down to release air brake of train after passenger pulls emergency chain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com