ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പല തവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം കിട്ടാതെ വന്നതോടെയാണ് യുവതി പരാതിയുമായി ചെര്‍പ്പുളശ്ശേരി പൊലീസിനെ സമീപിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പാലക്കാട് തമ്പാറ സ്വദേശികളായ ഷബീര്‍, അഖില്‍ എന്നിവരാണ് ചെര്‍പ്പുളശ്ശേരി പൊലീസ് പിടിയിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്നു മൂന്നരപ്പവന്‍ കൈക്കലാക്കിയെന്ന കേസിലാണ് അറസ്റ്റ്. 

ഫെയ്‌സ്ബുക്ക് വഴിയായിരുന്നു അഖില്‍ യുവതിയുമായി പരിചയത്തിലാവുന്നത്. അതിനുശേഷം ഷബീറിനെയും സുഹൃത്താക്കി. ബന്ധം വളര്‍ന്നപ്പോള്‍. ആശുപത്രി ആവശ്യത്തിനെന്ന പേരില്‍ യുവതിയില്‍ നിന്ന് മൂന്നരപ്പവന്റെ സ്വര്‍ണാഭരണം വാങ്ങി. ആദ്യം അത് സഹകരണ ബാങ്കില്‍ പണയം വെച്ച് ഒരു ലക്ഷം രൂപയെടുത്തു. പിന്നീട് യുവതി അറിയാതെ അത് വിറ്റു. 

പല തവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണം കിട്ടാതെ വന്നതോടെയാണ് യുവതി പരാതിയുമായി ചെര്‍പ്പുളശ്ശേരി പൊലീസിനെ സമീപിക്കുന്നത്. ആദ്യം അഖിലിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷബീറിനെയും കസ്റ്റഡിയിലെടുത്തു. ചതി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിറെ കേസ് എടുത്തിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com