തൃശൂർ: രാത്രി കാലങ്ങളിൽ ഇറങ്ങി പൂട്ടി കിടക്കുന്ന സൂപ്പർ മാർക്കറ്റുകളും, വീടുകളും കുത്തി തുറന്ന് കവർച്ച ചെയ്യുന്ന മൂവർ സംഘം ഒടുവിൽ പൊലീസിന്റെ പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതികളായ കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37), തൃശൂർ പെരിഞ്ഞനം സ്വദേശി കിങ്ങിണി എന്നറിയപ്പെടുന്ന വിജീഷ് (32), എറണാകുളം പറവൂർ നീണ്ടൂർ സ്വദേശിയായ കൊണ്ടോളിപറമ്പിൽ അരുൺകുമാർ (35) എന്നിവരാണ് പിടിയിലായത്.
ജൂൺ ഒന്നിന് പുലർച്ചെ തൃശൂർ പറവട്ടാനിയിലുള്ള കുക്കൂസ് ട്രേഡേഴ്സ് എന്ന സൂപ്പർ മാർക്കറ്റിൽ നിന്നു നിരവധി സാധനങ്ങളും പണവും, കവർച്ച ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പത്ത് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളായ മൂവർ സംഘം അറസ്റ്റിലായത്. ഒരു പുതിയ വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളാണ് മോഷണം പോയത് എന്ന് പൊലീസ് അന്വേഷണത്തിൽ മനസിലാക്കി. പിന്നാല നഗരത്തിന്റെ ചുറ്റുവട്ടത്തിൽ പുതിയ വാടക വീടെടുത്തിട്ടുള്ള ആളുകളെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അന്തർ സംസ്ഥാന മോഷണസംഘം വലയിലായത്.
അവണൂർ പരിസരങ്ങളിലെ വാടകക്കാരെ കുറിച്ച് അന്വേഷിച്ചതിൽ അറസ്റ്റിലായ പ്രതികളിലൊരാളായ അരുൺ അവണൂരിൽ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും, നാല് ദിവസം മുൻപ് വാടക വീടിന്റെ ഉടമയുമായുള്ള തർക്കത്തെ തുടർന്ന് പുതിയ വാടക വീട്ടിലേക്ക് താമസം മാറിയിട്ടുണ്ടെന്നും സൂചന ലഭിച്ചു. പുതിയ വാടക വീട്ടിലേക്ക് മാറുമ്പോൾ പുതിയ വീട്ടുപകരണങ്ങളും, മറ്റും ആവശ്യമുണ്ടായിരിക്കുമെന്ന രീതിയിലേക്ക് അന്വേഷണം നടത്തുകയായിരുന്നു. പിന്നീട് മണലാർക്കാവ് അമ്പല പരിസരത്ത് പുതിയൊരു വാടക വീട്ടുകാർ വന്നിട്ടുണ്ടെന്ന വിവരം ലഭിക്കുകയും തുടർന്ന് പരിശോധിച്ചപ്പോൾ മോഷണ മുതലായ സാധനങ്ങളും, കൂടുതൽ പരിശോധനയിൽ വിൽപ്പനയ്ക്കായി വച്ച കഞ്ചാവും വീട്ടിൽ നിന്നു കണ്ടെടുത്തു.
അറസ്റ്റിലായ പ്രതികൾ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിരവധി ക്ഷേത്ര കവർച്ച, കഞ്ചാവ്, പിടിച്ചുപറി, ബൈക്ക് മോഷണം, എന്നീ കേസുകളിലും ഉൾപ്പെട്ടവരാണ്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates