പുഴയില്‍ കുളിക്കാനിറങ്ങി;  കോഴിക്കോട് 11കാരന്‍ മുങ്ങി മരിച്ചു, ഒരു കുട്ടിയെ രക്ഷപ്പെടുത്തി

മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു
മരിച്ച സഹല്‍
മരിച്ച സഹല്‍
Updated on
1 min read

കോഴിക്കോട്: മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്മൂദിന്റെ മകന്‍ സഹല്‍ (11) ആണ് മരിച്ചത്. കൂട്ടുകാരന്‍ അജ്മലിനെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞു പുഴയില്‍ കുളിക്കാനെത്തിയ സംഘത്തിലെ രണ്ടു പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടുപേരെയും കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഹലിനെ രക്ഷിക്കാനായില്ല. രക്ഷപ്പെട്ട അജ്മലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര സഹകരണ ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com