ഓട്ടോയിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ റോഡിൽ വീണു; പിന്നാലെ നടുവിന് ചവിട്ടി വീഴ്ത്തി വഴിയാത്രക്കാരൻ

ലത്ത് വീണ വഴിയാത്രക്കാരനായ മധ്യവയസ്കൻ ചാടി എണീറ്റ് ഓട്ടോയിൽ കയറുകയായിരുന്ന ശ്രീകുമാരിയെ നടുവിന് ചവിട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം; അപ്രതീക്ഷിതമായി ഓട്ടോ മുന്നോട്ടെടുത്തപ്പോൾ റോഡിൽ വീണ വീട്ടമ്മയെ വഴിയാത്രക്കാരൻ കയ്യേറ്റം ചെയ്തു. തിരുവനന്തപുരം സൈമൺ റോഡ് താമസക്കാരിയായ ശ്രീകുമാരിക്കാണ് ദാരുണാനുഭവമുണ്ടായത്. വെള്ളനാട് ജഗ്ഷനിൽ ആണ് സംഭവം നടന്നത്. 

മകൾക്ക് ബിരിയാണി വാങ്ങാനായി വെള്ളനാട് എത്തിയതായിരുന്നു ശ്രീകുമാരി. വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറുന്നതിനിടെ ഓട്ടോ അപ്രതീക്ഷിതമായി മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ ശ്രീകുമാരി നില തെറ്റി റോഡിൽ വീണു. ഇവരുടെ കൈതട്ടി മറ്റൊരാളും ബൈക്കും നിലത്ത് വീണിരുന്നു. നിലത്ത് വീണ വഴിയാത്രക്കാരനായ മധ്യവയസ്കൻ ചാടി എണീറ്റ് ഓട്ടോയിൽ കയറുകയായിരുന്ന ശ്രീകുമാരിയെ നടുവിന് ചവിട്ടി തള്ളി ഇടുക  ആയിരുന്നു.

സംഭവം കണ്ട് ഓടിക്കൂടിയവരെല്ലാം ചേർന്ന് ഇയാളെ തടഞ്ഞു വയ്ക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇയാളെ ആര്യനാട് പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റ ശ്രീകുമാരി വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com