സ്ത്രീകളെ ബോധം കെടുത്തി ട്രെയിനിൽ കവർച്ച; പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ്? ചിത്രം പുറത്തുവിട്ടു 

സ്ത്രീകളെ ബോധം കെടുത്തി ട്രെയിനിൽ കവർച്ച; പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ്? ചിത്രം പുറത്തുവിട്ടു 
സ്ത്രീകളെ ബോധം കെടുത്തി ട്രെയിനിൽ കവർച്ച; പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ്? ചിത്രം പുറത്തുവിട്ടു 
Updated on: 
1 min read

തിരുവനന്തപുരം: ഡൽഹി – തിരുവനന്തപുരം ട്രെയിനിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത്. അഗ്സർ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. അഗ്സറിനെതിരെ സമാന കേസുകൾ നേരത്തെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭക്ഷണത്തിൽ ലഹരി മരുന്ന് കലർത്തിയാണ് ഇവരെ ബോധരഹിതരാക്കിയെന്നാണ് സംശയം. 

മോഷണത്തിനിരയായ വീട്ടമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി. മൂന്ന് സ്ത്രീകളിൽ നിന്നായി സ്വർണവും മൊബൈൽ ഫോണും അടക്കം കവർന്നിരുന്നു. ചെങ്ങന്നൂരിൽ ഇറങ്ങേണ്ടതായിരുന്ന വിജയലക്ഷ്മി മകൾ അഞ്ജലി, ആലുവയിൽ ഇറങ്ങേണ്ട കൗസല്യ എന്നിവരാണ് മോഷണത്തിനിരയായത്.  

വിജയലക്ഷ്മി അസ്​ഗറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ കമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്നുവെന്നും ഭക്ഷണം പുറത്തു വച്ച് കൈ കഴുകാൻ പോയി തിരിച്ചു വരുമ്പോൾ ഇയാൾ തന്റെ ബാ​ഗിലേക്ക് എന്തോ ഇട്ടതായും വിജയലക്ഷ്മി പറയുന്നു. യാത്രക്കിടെ ഇയാൾ തങ്ങളെ ശ്രദ്ധിച്ചിരുന്നതായും വിജയലക്ഷ്മി പറയുന്നു.  

തിരുവനന്തപുരം- നിസാമുദ്ദീൻ എക്‌സ്പ്രസിലാണ് ഞെട്ടിക്കുന്ന കവർച്ച അരങ്ങേറിയത്. മൂന്ന് സ്ത്രീകളെയാണ് ബോധം കെടുത്തി കവർച്ചയ്ക്ക് ഇരകളാക്കിയത്. ഇവരെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിജയലക്ഷ്മി മകൾ അഞ്ജലി എന്നിവരുടെ പത്ത് പവൻ സ്വർണവും മൊബൈൽ ഫോണുമാണ് കവർന്നത്. കൗസല്യയുടെ കമ്മലാണ് നഷ്ടമായത്. മൂവരും ഡൽഹിയിൽ നിന്നാണ് ട്രെയിൻ കയറിയത്. സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്ക് വച്ചാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. 

ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ മൂവരേയും ബോധരഹിതരായി ട്രെയിനിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അമ്മയും മകളും ഒരു ബോഗിയിലും ആലുവ സ്വദേശിയായ സ്ത്രീ മറ്റൊരു ബോഗിയിലുമാണ് കിടന്നിരുന്നത്. 

ട്രെയിനിൽ നിന്ന് ഇവരെ ഉടൻ തന്നെ തൈക്കാട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാജലക്ഷ്മിയ്ക്ക് ബോധം തെളിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും കാണാതായെന്ന് മനസിലായത്. 

ഇതുസംബന്ധിച്ച് പൊലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കോയമ്പത്തൂരിനും സേലത്തിനും ഇടയിൽ വച്ച് മോഷണം നടന്നിട്ടുണ്ടാകാം എന്ന സൂചനകൾ ലഭിച്ചത്. കോയമ്പത്തൂരിലെത്തും മുൻപ് മയക്കം വന്നതായി വിജയലക്ഷ്മി നൽകിയ മൊഴിയിൽ പറയുന്നു. സേലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഭക്ഷണം വാങ്ങിയിരുന്നുവെന്നും അതിന് ശേഷമാണ് മയക്കം വന്നതെന്നും മൊഴിയിൽ പറയുന്നു. 

മയക്കുമരുന്ന കലർത്തിയ ഭക്ഷണം മനപ്പൂർവം നൽകിയ ശേഷമായിരിക്കാം മോഷണം നടന്നത് എന്നാണ് പൊലീസ് പറയുന്നത്.  വിജയലക്ഷ്മിയും മകളും കായംകുളം റെയിൽവേ സ്റ്റഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കൗസല്യ ആലുവയിലും. ബോധരഹിതരായി കിടന്നതിനാൽ മൂവരും തിരുവനന്തപുരത്ത് എത്തുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com