'സ്കൂളിൽ നിന്നും ബാറ്റ് കൊണ്ടുവന്നു'; 12കാരന്റെ കൈ തല്ലിയൊടിച്ചു; യുവാവ് അറസ്റ്റിൽ

സ്കൂളിൽ നിന്നു ബാറ്റ് എടുത്തുകൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മർദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: ഏഴാം ക്ലാസുകാരനെ മർദിച്ചു കയ്യൊടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചരിപ്പറമ്പ് രഞ്ജിത്തിനെ(33)യാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. മർദനമേറ്റ കുട്ടിയും രഞ്ജിത്തിന്റെ മകനും ഒരു സ്കൂളിലാണ് പഠിക്കുന്നത്. ഇരുവരും സ്കൂളിൽ നിന്നും കളിക്കാനായി ക്രിക്കറ്റ് ബാറ്റ് കൊണ്ടുവന്നു. 

കളിച്ച ശേഷം രഞ്ജിത്തിന്റെ മകൻ ബാറ്റ് വീട്ടിൽ സൂക്ഷിച്ചു. വൈകിട്ട് വീട്ടിൽ എത്തിയ രഞ്ജിത്ത് ബാറ്റ് എവിടെ നിന്നാണെന്നു തിരക്കി. സ്കൂളിൽ നിന്ന് ബാറ്റ് എടുത്തു തന്നത് കൂട്ടുകാരനാണെന്നു രഞ്ജിത്തിന്റെ മകൻ പറഞ്ഞു. തുടർന്ന് മകനെയും കൂട്ടി വിദ്യാർഥിയുടെ വീട്ടിലേക്ക് പോയി. മുറിയിൽ പൂട്ടിയിട്ടും മർദിച്ചുവെന്നാണ് പരാതി. സ്കൂളിൽ നിന്നു ബാറ്റ് എടുത്തുകൊണ്ടു വന്നത് എന്തിനെന്നു ചോദിച്ചായിരുന്നു മർദനം.

 ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com