

ന്യൂഡല്‍ഹി : മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പ്രാര്‍ഥനകള്‍ നല്ലതാണ്. പക്ഷേ വളരെയേറെ കഷ്ടപ്പാട് അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം.
കേരളത്തിലെ പ്രളയ ദുരിതത്തിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കൂടെ നില്‍ക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെറിയ സംഭാവന പോലും വലിയ കാര്യമാണ്- സച്ചിന്‍ ട്വീറ്റ് ചെയ്തു.
സമീപകാലത്ത് ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള മഴക്കെടുതിയാണ് കേരളം അഭിമുഖീകരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്തെ 33 അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, തമിഴ് നടന്മാരായ കമല്‍ഹാസന്‍, സൂര്യ ,സഹോദരന്‍ കാര്‍ത്തി, തെലുങ്ക് നടന്മാരായ പ്രബാസ്, അല്ലു അര്‍ജുന്‍, രാം ചരണ്‍ തേജ തുടങ്ങിയവര്‍ കേരള മുഖ്യമന്തരിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാന നല്‍കിയിരുന്നു. മോഹന്‍ലാലും കമല്‍ഹാസനും 25 ലക്ഷം രൂപ വീതമാണ് നല്‍കിയത്. നടന്‍ പ്രബാസ് ഒരു കോടി രൂപ സംഭാവന നല്‍കി. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates