സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെ ഔദാര്യം കൊണ്ട്,  പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി  മുന്നേറ്റമുണ്ടാകുമെന്ന് ആര്‍എസ്എസ് നേതാവ്

ആര്‍എസ്എസ് പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി  മുന്നേറ്റമുണ്ടാകും - ആമുന്നേറ്റം തടയാന്‍ പിണറായിയുടെ പൊലീസ് മതിയാകില്ല.
സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെ ഔദാര്യം കൊണ്ട്,  പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി  മുന്നേറ്റമുണ്ടാകുമെന്ന് ആര്‍എസ്എസ് നേതാവ്
Updated on
1 min read

തിരുവനന്തപുരം: കൊലവിളി പ്രസംഗവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ്. ആര്‍എസ്എസ് പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി  മുന്നേറ്റമുണ്ടാകും. ആമുന്നേറ്റം തടയാന്‍ പിണറായിയുടെ പൊലീസ് മതിയാകില്ല. ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഔദാര്യം മൂലമാണ്. അത് അവസാനിച്ചാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹകിനുനേരയുണ്ടായ ആക്രമത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്. സംഘപരിവാര്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. 

കഴിഞ്ഞയാഴ്ചയാണ് ആര്‍എസ്എസ് നേതാവിനെതിരെ ആക്രമണം ഉണ്ടായത്. തുടര്‍ച്ചയായി ആനാവൂര്‍ മേഖലയില്‍ ബിജെപി പ്രവര്‍ത്തകരെ മാര്‍ക്‌സിസ്റ്റുകാര്‍ ആക്രമിക്കുകയാണ്. ആക്രമികള്‍ക്ക് കുടപിടിക്കുകയാണ് പൊലീസ്. ആക്രമം തുടര്‍ന്നാല്‍ ഇനി നോക്കി നില്‍ക്കില്ലെന്നും ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
 SIT Raid Controversy
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com