ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 3.7 കോടി പേര്‍ക്ക്; ചൈനയില്‍ വ്യാപനം അതിരൂക്ഷം

ഡിസംബര്‍ 20 വരെ 24.8 കോടി പേരെയെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Published on

ബെയ്ജിങ്: ചൈനയില്‍ ഒറ്റ ദിവസം 3.7 കോടി ജനങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഈയാഴ്ചയില്‍ ഒരു ദിവസമാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 

ഡിസംബര്‍ 20 വരെ 24.8 കോടി പേരെയെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യയുടെ 18 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്കുകള്‍. 

ഡിസംബര്‍ 20ന് 3.7 കോടി ജനങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഈ ദിവസം രോഗം സ്ഥിരീകരിച്ചത് 3,049 പേര്‍ക്ക് മാത്രമാണ് എന്നാണ് ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സെച്ചുവാന്‍, തലസ്ഥാനമായ ബെയ്ജിങ് എന്നിവിടങ്ങളില്‍ ജനസംഖ്യയുടെ പകുതിയോളം കോവിഡ് ബാധിതരാണ്. ലോക്ഡൗണില്‍ ഇളവു വരുത്തിയതോടെയാണു വ്യാപനം വേഗത്തിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com