ചൈനയില്‍ മത്സ്യത്തിനും ഞണ്ടിനും വരെ 'കോവിഡ്' ടെസ്റ്റ്- വീഡിയോ 

ചൈനയിലെ സിയാമെന്‍ മേഖലയില്‍ 50ലക്ഷത്തിലധികം ആളുകളോടാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാകാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്
മത്സ്യത്തെ കോവിഡ് ടെസ്റ്റ് ചെയ്യുന്ന ദൃശ്യം
മത്സ്യത്തെ കോവിഡ് ടെസ്റ്റ് ചെയ്യുന്ന ദൃശ്യം
Updated on
1 min read

ബീജിംഗ്: ചൈനയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. ചൈനയിലെ സിയാമെന്‍ മേഖലയില്‍ 50ലക്ഷത്തിലധികം ആളുകളോടാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാകാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. മനുഷ്യരില്‍ മാത്രമല്ല പരിശോധന നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടല്‍വിഭവങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. മത്സ്യത്തെയും ഞണ്ടിനെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

വീഡിയോയുടെ അടിയില്‍ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മനുഷ്യനില്‍ നിന്നും മൃഗങ്ങളിലേക്കും തിരിച്ചും രോഗം പകരാമെന്ന തരത്തില്‍ ഗൗരവമായ രീതിയിലും അല്ലാതെയുമുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com