ട്രംപുമായി ഫോണില്‍ സംസാരിച്ചു; യുക്രൈനിൽ താല്‍ക്കാലിക വെടിനിര്‍ത്തലിന് വഴങ്ങി പുടിന്‍

യുക്രൈന്റെ ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ക്കെ നേരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചു.
Putin agrees to temporary ceasefire in Ukraine
പുടിന്‍എക്‌സ്
Updated on: 
1 min read

വാഷിങ്ടന്‍: യുക്രെയ്‌നില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. യുക്രെയ്‌നില്‍ 30 ദിവസത്തെ പൂര്‍ണമായ വെടിനിര്‍ത്തല്‍ ആവശ്യം ട്രംപ് മുന്നോട്ട് വെച്ചെങ്കിലും പുടിന്‍ നിരസിച്ചു.

യുക്രെയ്‌ന്റെ ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ക്കെ നേരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചു. യുക്രെയ്‌നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങള്‍ പൂര്‍ണമായി നിര്‍ത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുടിന്‍ നിലപാടെടുത്തു.

യുക്രെയ്നുള്ള വിദേശ സൈനിക സഹായവും രഹസ്യാന്വേഷണ സഹായവും അവസാനിച്ചാല്‍ മാത്രമേ സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ ഫലപ്രദമാകൂ പുടിന്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം യുക്രെയ്‌നെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തളളിയിരുന്നു. അതേസമയം യുക്രെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തുടരുമെന്ന് മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

രണ്ട് മണിക്കൂറോളമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം നീണ്ടതെന്നാണ് വിവരം. അതേസമയം, സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. 3 വര്‍ഷമായി നീളുന്ന റഷ്യ യുക്രെയ്ന്‍ യുദ്ധം പൂര്‍ണ വെടിനിര്‍ത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

power grid
Dario Amodei agrees AI could kill all humans, wants to slow down AI development
today top five news
Putin Lands In Delhi For BRICS Summit
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com