റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 227 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു; കൂടുതലും വ്യോമാക്രമണത്തില്‍: യുഎന്‍

2014ല്‍ കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ അനികൂല വിഘടനവാദികളും യുക്രൈന്‍ സൈന്യവും തമ്മില്‍ നടന്ന യുദ്ധത്തിലെ മരണസംഖ്യ മറികടന്നതായും യുഎന്‍
യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ നിന്ന്/ പിടിഐ ചിത്രം
യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ നിന്ന്/ പിടിഐ ചിത്രം
Updated on: 
1 min read

റഷ്യന്‍ അധിനവേശത്തില്‍ യുക്രൈനില്‍ ഇതുവരെ 227 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ മന്ത്രാലയം. 525പേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ വ്യക്തമാക്കി. 2014ല്‍ കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ അനികൂല വിഘടനവാദികളും യുക്രൈന്‍ സൈന്യവും തമ്മില്‍ നടന്ന യുദ്ധത്തിലെ മരണസംഖ്യ മറികടന്നതായും യുഎന്‍ ചൂണ്ടിക്കാട്ടി. അന്ന് 136പേര്‍ കൊല്ലപ്പെടുകയും 577പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങള്‍ മാത്രമാണ് തങ്ങള്‍ കണക്കുകൂട്ടുന്നതെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍, യുക്രൈന്‍ അധികൃതര്‍ പറയുന്ന മരണസംഖ്യ ഇതിലും വലുതാണ്. 

യഥാര്‍ത്ഥ കണക്കുകള്‍ വളരെ കൂടുതലാകാം. പ്രത്യേകിച്ച്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍. ശക്തമായ പോരാട്ടം നടക്കുന്ന ചില സ്ഥലങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഹൈക്കമ്മീഷണര്‍ പറയുന്നു. വലിയ സ്‌ഫോടനങ്ങളിലാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചിരിക്കുന്നത്. മള്‍ട്ടി ലോഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന ഷെല്ലിങ്ങുകളിലും വ്യോമാക്രമണങ്ങളിലുമാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നതെന്നും യുഎന്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com