centenarian study happiness tips long life lifestyle habits
Study of centenarians reveals simple habits for a happier and longer lifeSamakalika Malayalam

ജീവിതം സന്തോഷകരമാക്കാൻ ആറ് വഴികൾ, നൂറ് വയസ്സുള്ളവരിൽ നടത്തിയ പഠനം പറയുന്ന കാര്യങ്ങൾ

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നൂറ് വയസ്സുള്ള ആളുകൾ അവരുടെ ജീവിതത്തെ എങ്ങനെ കാണുന്നു, ജീവിതം സന്തോഷകരമാക്കാൻ അവർ എന്തൊക്കെയാണ് ചെയ്തിരുന്നത്, ഇപ്പോൾ എന്തൊക്കെ ചെയ്യുന്നു എന്ന പഠനത്തെ അടിസ്ഥാനമാക്കി ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ രാജേഷ് കെ പിള്ളാനിയ എഴുതുന്നു.
Published on

ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അവരുടേതായ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. അതെല്ലാവർക്കും ഒന്നായിരിക്കില്ല. എന്നാൽ, പൊതുവിൽ ആനന്ദകരമായ ജീവിതം, സന്തോഷത്തോടെയുള്ള ദീർഘായുസ്സ് എന്നിവ ഏതാണ്ട് എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവുമായിരിക്കും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി സന്തോഷകരമായി ജീവിക്കുന്ന നൂറുവയസ്സുകാരെക്കുറിച്ചുള്ള പഠനം സന്തോഷകരമായി ജീവിക്കാനുള്ള പ്രായോഗിക രഹസ്യം വെളിപ്പെടുത്തുന്നു. : വ്യക്തിജീവിതം, ജീവിതം കൊണ്ടുവരുന്ന അനുഭവങ്ങൾ, ഹോബികൾ, ചെറിയ നിമിഷങ്ങൾ, ലളിതമായ കാര്യങ്ങൾ, മറ്റുള്ളവരുടെ സാന്നിധ്യം ആസ്വദിക്കുന്നത്എന്നിവയൊക്കെ ഇതിൽ കടന്നു വരുന്നു.

centenarian study happiness tips long life lifestyle habits
ലോക സന്തോഷ ദിനം: മനുഷ്യജീവിതത്തെ മാറ്റിത്തീർക്കുന്ന പൂക്കൾക്ക് പിന്നിലെ രഹസ്യം

സന്തോഷത്തിനായുള്ള അന്വേഷണത്തിന് ഒരുപക്ഷേ മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാകും. ഇന്ത്യയിൽ അത് ജ്ഞാനം, സാഹിത്യം, ജീവിതാചാരങ്ങൾ എന്നിവയുമായി ദീർഘകാലമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുപോലെ തന്നെ ദീർഘായുസ്സോടെ നല്ല ജീവിതം നയിക്കണമെന്ന ആഗ്രഹവും എക്കാലവുമുള്ളത്. ഈ പശ്ചാത്തലത്തിൽ, ഗവേഷണത്തിലെ ഭാഗമായവർ സന്തോഷത്തോടെ 100 വർഷം ജീവിക്കാൻ കാരണമെന്താണ്? എന്നാണ് ഒരു അന്വേഷണത്തിന് വഴി തുറന്നു.

100 വയസും അതിലധികവും പ്രായമുള്ള സന്തോഷകരമായി ജീവിക്കുന്ന ആളുകളിൽ നിന്നെടുത്ത ഉത്തരങ്ങൾ, സന്തോഷത്തിനുള്ള വഴികളിലെ ചില രഹസ്യങ്ങളെ ഇങ്ങനെ ചുരുക്കി പറയാം: നല്ല, ഉറപ്പുള്ള ബന്ധങ്ങൾ വളർത്തുക, സന്തോഷകരമായ മാനസികാവസ്ഥ കണ്ടെത്തുകയും അത് നിലനിർത്തുകയും ചെയ്യുകനല്ല ശാരീരികാരോഗ്യം നിലനിർത്തുക, ജീവിതത്തെ പോസിറ്റീവായി കാണുക.

ഇവയിൽ, ജീവിതം ആസ്വദിക്കുവാൻ ജീവിതത്തെ പോസിറ്റീവ് ആയി കാണുക, അതായത് യെസ് പറയുക എന്നതാണ് പ്രധാനം.സന്തോഷത്തിന്റെ വഴിയിൽ ഈ യെസ് എന്നതാണ് ആരംഭ ബിന്ദു. ആസ്വാദനം ഇവിടെ ഒരു ആഡംബരമോ പിന്നീട് വന്ന് ചേരുന്നൊരു കാര്യമോ അല്ല. പകരം, നിത്യജീവിതത്തിലെ ചെറിയ നിമിഷങ്ങളിലും പങ്കിടുന്ന സമയത്തിലും പ്രകടമാകുന്ന സന്തോഷത്തിന്റെ പ്രായോഗിക രൂപമായാണ് നിലകൊള്ളുന്നത്.

centenarian study happiness tips long life lifestyle habits
"പെണ്ണുങ്ങളെ തഴയാന്‍ ആണുങ്ങള്‍ ഒറ്റക്കെട്ടാണ്"; ബീവിയുടെ വാക്കു തിരുത്താത്ത തെരഞ്ഞെടുപ്പു കഥകള്‍

സന്തോഷത്തിലേക്കുള്ള വഴികൾ

സന്തോഷം വലിയ നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല; അത് ദൈനംദിന ജീവിതത്തിലെ, ചെറിയ അനുഭവങ്ങളിൽ, ജീവിതത്തെ പോസിറ്റീവായി കാണുക എന്ന് മനസ്സിൽ തോന്നുന്നതിൽ നിന്ന് തുടങ്ങുന്നു.

ഒന്നാമതായി, ജീവിതത്തെ പോസിറ്റീവായി കാണുക എന്നതാ സന്തോഷത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വ്യക്തിപരമായ അനുഭവങ്ങൾ ആസ്വദിക്കൽ, ജീവിതം കൊണ്ടുവരുന്ന കാര്യങ്ങൾ, സഹവാസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആനന്ദം എന്നാൽ ഒരാൾക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോൾ അത് ചെയ്യുകയും പിന്നീട് സുഖം തോന്നുകയും ചെയ്യുക എന്നതാണ്, ഉദാഹരണത്തിന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഇതിന് വിപരീതമായി നിങ്ങൾക്ക് അപകടം ചെയ്യും. അതിനാൽ അതിനെ ഇതിൽ ഉൾപ്പെടുത്തരുത്. കാരണം ആദ്യം അത് ആസ്വദ്യകരമായി തോന്നുമെങ്കിലും നിങ്ങളുടെ ജീവിതത്തിന് പിന്നീട് അത് ദോഷകരമായി മാറും എന്നതാണ്.

രണ്ടാമതായി, ജീവിതം ആസ്വദിക്കുന്നതിൽ ഹോബികൾ പ്രധാന പങ്ക് വഹിക്കുന്നു. : നല്ല ഭക്ഷണം കഴിക്കുക, പാചകം, വായന, എഴുത്ത്, സിനിമ , നാടകം, സംഗീതം, യൂട്യൂബ്, സ്പോർട്സ് , യാത്ര , കഥ കേൾക്കൽ, സംഭാഷണങ്ങൾ, ദിവസവും എന്തെങ്കിലും സർഗാത്മക സ്വഭാവമുള്ള പ്രവൃത്തി ചെയ്യൽ ( ഉദാഹരണത്തിന് വീടുകളിൽ കോലം വരയ്ക്കുക, ചെറിയ തുന്നൽ പണികൾ ചെയ്യുക), വളർത്തുമൃഗങ്ങളുമായി കളിക്കൽ, പൂന്തോട്ടപരിപാലനം, പ്രകൃതി ആസ്വദിക്കൽ, നൃത്തം, സംഗീതം, മറ്റ് ആനന്ദകരമായ കാര്യങ്ങൾ. ആസ്വാദനം ഒരു പ്രവർത്തനത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് കാര്യം. ദൈനംദിന ജീവിതത്തിന്റെ പല രൂപങ്ങളിലും ഇത് കാണാം.

centenarian study happiness tips long life lifestyle habits
വിജയത്തുടർച്ചയുടെ കോണി കയറിയവരുടെ കഥ, 'തുടർഭരണം' തുടർക്കഥയാക്കിയ ലീഗ് മണ്ഡലങ്ങൾ

മൂന്നാമതായി, ജീവിതത്തിലെ ചെറിയ നിമിഷങ്ങളെ ആസ്വാദനത്തിന്റെ പ്രധാന സ്രോതസ്സുകളായി കാണുക. ഉദാഹരണത്തിന് തനിച്ചോ സുഹൃത്തുക്കൾക്കോ കുടുംബാഗങ്ങൾക്ക് ഒപ്പമോ ഒരു ചായ ആസ്വദിച്ച് കുടിക്കുന്നതും, പാട്ട് കേൾക്കുന്നതും, കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതും ആനന്ദം നൽകുന്ന നിമിഷങ്ങളാണ്. . ഹോബികൾക്കും ജീവിതം ആസ്വദിക്കുക എന്നതിന് ഒപ്പം, ദൈനംദിന ജീവിതത്തിൽ സന്തോഷത്തെ ചേർത്തുവെക്കുന്നതിൽ ഇതിന് പ്രധാന സ്ഥാനമുണ്ട്.

നാലാമതായി, ജീവിതത്തിലെ ലളിതമായ കാര്യങ്ങളും പ്രധാനമാണ്. ലളിതമായ ജീവിതം, ചെറിയ ചില കാര്യങ്ങളായിരിക്കാം. പക്ഷേ അവ നിങ്ങൾക്ക് സന്തോഷവും സമാധാനവും പകർന്നു നൽകും, നിങ്ങളോട് ഇടപെടുന്നവരോട് നന്ദി പ്രകടിപ്പിക്കുക എന്നത് ജീവിത ആസ്വാദനത്തിന്റെ ഭാഗമായി തിരിച്ചറിയണം. ഉദാഹരണത്തിന് ഒരു കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ അത് കൊണ്ടു നൽകുന്ന ആളിന്, കടയുടമയക്ക് തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുക എന്നത്. അല്ലെങ്കിൽ ട്രെയിനിലോ ബസിലോ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് വേണ്ടി സീറ്റ് നൽകാനായി നീങ്ങിയിരിക്കുന്നവരോട് നന്ദി രേഖപ്പെടുത്തുക. ആനന്ദം എന്നത് തെരഞ്ഞെടുത്ത പ്രവർത്തനങ്ങളിൽ മാത്രമല്ല, ഒരാൾ ജീവിക്കുന്ന രീതിയിലും ജീവിതത്തെ സമീപിക്കുന്ന രീതിയിലുമാണ് എന്ന് ഓർമ്മിക്കുക.

centenarian study happiness tips long life lifestyle habits
ബിജെപിയുടേത് ദീര്‍ഘകാല പദ്ധതി, എന്നു ഫലം കാണും?

അഞ്ചാമതായി, ജീവിതത്തിൽ നിങ്ങൾക്കൊപ്പം ഉള്ള ആളുകൾ നടത്തുന്ന സംഭാഷണങ്ങൾ അനുസരിച്ച് ക്രമീകരിക്കുമ്പോൾ, ആസ്വാദനം പരിശീലിക്കുന്നതിനുള്ള വഴികളിൽ ഹോബി എന്നതിന് ഒന്നാം സ്ഥാനം ലഭിക്കുന്നു. തുടർന്ന് ചെറിയ സന്തോഷകരമായ നിമിഷങ്ങൾ, ലളിതമായ കാര്യങ്ങൾ എന്നിവ ആസ്വദിക്കുക എന്നിങ്ങനെ പരിശീലിക്കുക.

ആറാമതായി, പുതിയ കാര്യങ്ങളെ കുറിച്ച് അറിയുന്നതിൽ, ജീവിതം ആസ്വദിക്കുന്നതിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കുക, പുതിയ അറിവുകൾ ലഭിക്കുമ്പോൾ അത് നമുക്ക് പുതിയൊരു ലോകത്തിലേക്കുള്ള താക്കോൽ ആകുന്നു. സന്തോഷത്തിന്റെ ആറ് രഹസ്യങ്ങളിൽ ഒന്നാണിത്, മാത്രമല്ല, പ്രധാനപ്പെട്ട ഒന്നും.

centenarian study happiness tips long life lifestyle habits
എന്‍ പ്രഭാകരന്‍ എന്ന ഞങ്ങളുടെ നാട്ടുമനുഷ്യന്‍

പഠന രീതിശാസ്ത്രം

ഈ പഠനം ഇന്ത്യയിൽ 100 വയസോ അതിലധികമോ പ്രായമുള്ളതും സന്തോകരമായാണ് ജീവിക്കുന്നത് എന്ന് അവകാശപ്പെടുന്നവരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. അഭിമുഖങ്ങൾ നേരിട്ടും ഓൺലൈനായും ആണ് നടത്തിയത്. അഭിമുഖങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്താണ് നിഗമനത്തിൽ എത്തിച്ചേർന്നത്.

നിഗമനം

ജീവിതം ആസ്വദിക്കുന്നത് ഒരു ആഡംബരമല്ല; അത് സന്തോഷത്തിന്റെ അടിസ്ഥാന ഘടകമാണ്. ഹോബികൾ, ബന്ധങ്ങൾ, ചെറിയ നിമിഷങ്ങൾ, ലളിതമായ ജീവിതം ഇവയെല്ലാം ചേർന്നാണ് സന്തോഷം ഉണ്ടാകുന്നത്യ

ഇന്ത്യയുടെ സന്തോഷ പ്രൊഫസർ എന്ന് അറിയപ്പെടുന്ന ലേഖകൻ ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറാണ്. .

Summary

Discover six proven ways to live a happier life based on insights from a study of people who lived over 100 years. Learn simple habits for long-lasting happiness and well-being.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com