വേലിക്കെട്ടിനുള്ളില്‍ വീണ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്ന ആനയുടെ ദൃശ്യം
വേലിക്കെട്ടിനുള്ളില്‍ വീണ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്ന ആനയുടെ ദൃശ്യം

കുട്ടിയുടെ ഷൂ അബദ്ധത്തിൽ വേലിക്കെട്ടിനുള്ളിലേക്ക്, തിരികെ നൽകി ആനയുടെ 'സ്നേഹം'; ഹൃദ്യം- വീഡിയോ 

ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് ഹൃദ്യമായ ഈ രംഗം നടന്നത്
Published on

മൃഗശാലയിൽ എത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു. ആന തുമ്പിക്കൈയിൽ  കോരിയെടുത്ത് ഷൂ കുട്ടിക്ക് തിരികെ നൽകുന്ന ദൃശ്യം വൈറലാകുന്നു. 

ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് ഹൃദ്യമായ ഈ രംഗം നടന്നത്. 25 വയസ്സുള്ള മൗണ്ടേൻ എന്ന ആനയാണ് ഷൂ മടക്കി നൽകിയത്.ചെറുപ്പം മുതലേ ആളുകളുമായി അടുത്തിടപഴകാൻ മൗണ്ടേന് ഏറെയിഷ്ടമാണ്. അതാകാം ആനയുടെ ഈ പെരുമാറ്റത്തിനു പിന്നിലെന്നാണ് നിഗമനം.സന്ദർശകരിലാരോ പകർത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com