അഫ്ഗാനില്‍ ചൈനീസ് വ്യവസായികള്‍ തങ്ങുന്ന ഹോട്ടലില്‍ ആക്രമണം, താമസക്കാരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടല്‍ സായുധസംഘം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചൈനീസ് സന്ദര്‍ശകര്‍ താമസിക്കാറുള്ള ഹോട്ടല്‍ സായുധസംഘം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കാബൂളിലെ ഷഹര്‍ ഇ നൗ നഗരത്തിലെ കാബൂള്‍ ലോങ്ഗന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ സന്ദര്‍ശകരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് സംശയമുണ്ട്. ഹോട്ടലിനടുത്ത് രണ്ട് തവണ ശക്തമായ സ്ഫോടനമുണ്ടാവുകയും വെടിയൊച്ച കേള്‍ക്കുകയും ചെയ്‌തെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 

അഫ്ഗാനിസ്ഥാനിലെത്തുന്ന ചൈനീസ് വ്യവസായികള്‍ സ്ഥിരമായി താമസിക്കാറുള്ള ഹോട്ടലാണ് കാബൂള്‍ ലോങ്ഗന്‍. ഇവിടേക്ക് സായുധരായ സംഘം കടന്നുകയറിയിട്ടുണ്ടെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ പ്രത്യേക ദൗത്യ സംഘം സ്ഥലത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം ഹോട്ടലില്‍ എത്രപേര്‍ ബന്ദികളായുണ്ടെന്നും അക്കൂട്ടത്തില്‍ വിദേശികള്‍ ഉണ്ടോ എന്നും വ്യക്തമല്ല. അത്യാഹിതങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com