64 യുക്രൈൻ പൗരൻമാർ മരിച്ചു; സ്ഥിരീകരിച്ച് യുഎൻ; മരണ സംഖ്യ ഉയർന്നേക്കാം

വ്യാഴാഴ്ച യുക്രൈനിലെ പ്രാദേശിക സമയം രാവിലെ 5.30നാണ് റഷ്യ ആക്രമിക്കാൻ തുടങ്ങിയത്
യുദ്ധത്തെ തുടർന്ന് പലായനം ചെയ്യുന്ന യുക്രൈൻ ജനത/ പിടിഐ
യുദ്ധത്തെ തുടർന്ന് പലായനം ചെയ്യുന്ന യുക്രൈൻ ജനത/ പിടിഐ
Updated on
1 min read

ജനീവ: റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ യുക്രൈനിലെ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് 240ൽ അധികം സിവിലിയൻമാർക്ക് പരിക്കേറ്റുവെന്നും ഇതിൽ 64 പേർ കൊല്ലപ്പെട്ടുവെന്നും യുഎൻ സ്ഥിരീകരിച്ചു. 

വ്യാഴാഴ്ച യുക്രൈനിലെ പ്രാദേശിക സമയം രാവിലെ 5.30നാണ് റഷ്യ ആക്രമിക്കാൻ തുടങ്ങിയത്. അതേസമയം പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും യുഎൻ വ്യക്ക്തമാക്കി.

അതിനിടെ യുക്രൈനെതിരായ ആക്രമണം റഷ്യ കടുപ്പിച്ചു. തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. യുക്രൈനും ചെറുത്തു നിൽപ്പ് തുടരുകയാണ്. റഷ്യയ്കൊപ്പം ചെചൻ സൈന്യവും ആക്രമണത്തിൽ ചേർന്നിട്ടുണ്ട്. 

വ്യോമാക്രമണവും റഷ്യ കടുപ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സുമിയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 21 പേർ മരിച്ചു. ആംബുലൻസിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരു രോ​ഗിയും ഡ്രൈവറും കൊല്ലപ്പെട്ടു.

പല സ്ഥലങ്ങളിലും സിവിലിയൻസിന് നേരെ നടന്ന ആക്രമണങ്ങളുടെ കണക്ക് ഇനിയും ലഭ്യമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജനവാസ മേഖലകളിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ ലഭ്യതയ്ക്ക് പ്രതിസന്ധിയുണ്ട്. റഷ്യയുടെ ഷെൽ ആക്രമണങ്ങളും എയർ സ്‌ട്രൈക്കുമാണ് ജനവാസ മേഖലകളിലുണ്ടായിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com