നദിയില്‍ ചത്തുപൊന്തിയ മത്സ്യങ്ങള്‍/ട്വിറ്റര്‍
നദിയില്‍ ചത്തുപൊന്തിയ മത്സ്യങ്ങള്‍/ട്വിറ്റര്‍

പത്തുകിലോമീറ്റര്‍ ദൂരത്തില്‍ നദിയില്‍ ചത്തു പൊന്തിയത് പതിനായിരക്കണക്കിന് മത്സ്യങ്ങള്‍; വീഡിയോ

പതിനായിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊന്തി ഒരു നദി നിറഞ്ഞു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ഡാര്‍ലിങി നദിയിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത്

തിനായിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊന്തി ഒരു നദി നിറഞ്ഞു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ഡാര്‍ലിങി നദിയിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത്. പത്തു കിലോമീറ്ററോളം ദൂരത്തില്‍ മീനുകള്‍ ചത്തു പൊങ്ങിയിട്ടുണ്ട്. 

2018 മുതല്‍ ഇത് മൂന്നാമത്തെ തവണയാണ് ഇവിടെ മത്സ്യങ്ങള്‍ ഇങ്ങനെ ചത്തുപൊന്തുന്നത്. ഇത്തവണ ചത്തുപൊന്തിയ മീനുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതലാണ്.

വെള്ളപ്പൊക്കം കാരണം നദിയില്‍ ചിലയിനം മത്സ്യങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന ഇവ ചത്തു പൊന്തുകയായിരുന്നു എന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. 

ജലത്തിലെ ഓക്‌സിജന്‍ ലെവല്‍ ഗണ്യമായി കുറഞ്ഞതാണ് മീനുകള്‍ കൂട്ടത്തോടെ ചാകുന്നതിന് കാരണമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ചൂടുകാലങ്ങളില്‍ മത്സ്യങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com