ബാഖ്മുത് പിടിച്ചെടുത്തു; പ്രഖ്യാപിച്ച് പുടിന്‍, നിഷേധിച്ച് സെലന്‍സ്‌കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2023 03:34 PM  |  

Last Updated: 21st May 2023 03:34 PM  |   A+A-   |  

bakhmut

വാഗ്നര്‍ ഗ്രൂപ്പ് പുറത്തുവിട്ട ചിത്രം

 

യുക്രൈന്‍ നഗരമായ ബാഖ്മുത് പിടിച്ചെടുത്തെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. നഗരം പിടിച്ചെടുത്ത സേനയെ അഭിനന്ദിക്കുന്നതായി പുടിന്‍ പറഞ്ഞു. യുക്രൈന്റെ കിഴക്കന്‍ നഗരമായ ബാഖ്മുത് പിടിച്ചെടുക്കാന്‍ കനത്ത പോരാട്ടം നടക്കുകയായിരുന്നു.  വാഗ്നര്‍ സേന മേധാവി യെവ്‌ഗെനി പ്രിഗോഷി ബാഖ്മുതില്‍ റഷ്യന്‍ പതാകയേന്തി നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. ഏപ്രില്‍ മാസത്തില്‍ തന്നെ ബാഖ്മുത് നഗരം പൂര്‍ണമായി തങ്ങളുടെ അധീനതയിലാണെന്നും ചില മേഖലകളില്‍ മാത്രമാണ് യുക്രൈന്‍ സൈന്യം ചെറുത്തുനില്‍ക്കുന്നതെന്നും വാഗ്നര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, ജി 7 ഉച്ചകോടിയില്‍ ലോകനേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി റഷ്യയുടെ അവകാശവാദം നിഷേധിച്ചു. ബാഖ്മുതില്‍ പോരാട്ടം തുടരുകയാണെന്ന് സെലന്‍സ്‌കിയുടെ വക്താവ് പറഞ്ഞു. 

നിര്‍ണായകം, ബാഖ്മുത്

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24ന് റഷ്യ യുെ്രെകന്‍ അധിനിവേശം നടത്തിയത് മുതല്‍ ഏറ്റവും രക്തരൂക്ഷിത പോരാട്ടം നടന്ന മേഖലയാണ് ബാഖ്മുത്. യുെ്രെകനിലെ തന്ത്രപ്രധാന മേഖലയാണ് ഇത്. യുെ്രെകനിലെ വ്യാവസായ ഹൃദയഭൂമിയായ ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഡോണ്‍ടെസ്‌ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബാഖ്മുത്, പ്രധാന ജിപ്‌സം ഖനന മേഖലയാണ്. ബാഖ്മുത് പിടിച്ചെടുത്താല്‍, റഷ്യയ്ക്ക് കൂടുതല്‍ സൗകര്യപ്രദമായി യുെ്രെകന്റെ മറ്റു മേഖലകളിലേക്ക് പ്രവേശിക്കാം. അതിനാല്‍ ഇവിടെ വന്‍ ചെറുത്തുനില്‍പ്പാണ് യുെ്രെകന്‍ സൈന്യം നടത്തിവന്നത്. നഗരത്തിന്റെ മൂന്നു അതിര്‍ത്തികളില്‍ നിന്നും റഷ്യന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. 

2014ല്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തതിന് പിന്നാലെ, റഷ്യയുടെ പിന്തുണയോടെ വിമതര്‍ ബാഖ്മുത് പിടിച്ചെടുത്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ യുെ്രെകന്‍ സൈന്യം നഗരം തിരിച്ചുപിടിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 'ഒരു ഓട്ടോഗ്രാഫ്..., താങ്കള്‍ ഞങ്ങള്‍ക്ക് വലിയ തലവേദനയാണ്'; മോദിയുടെ ജനപ്രീതിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് ബൈഡനും അല്‍ബനീസും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ