ടീമിൽ ഇടം കിട്ടിയില്ല; 17കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ

ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു
17 year old female cricketer
അദിതി മോരേശ്വർ ചൗക്കണ്ടെ, cricketx
Updated on
1 min read

മുംബൈ: നാഗ്പുരിലെ പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിലേക്ക് സെലക്ഷൻ കിട്ടാത്തതിന്റെ നിരാശയിൽ 17 കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി. അദിതി മോരേശ്വർ ചൗക്കണ്ടെയാണ് മരിച്ചത്. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഇടം ലഭിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി താരം കഠിന പരിശീലനത്തിലായിരുന്നു.

ടീമിൽ ഇടം കിട്ടാതായതോടെ അദിതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മരണ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ 'എന്നെ തിരഞ്ഞെടുത്തില്ല' എന്ന് എഴുതിയിരുന്നു.

മഹാരാഷ്ട്രയിലെ അക്കോള സ്വദേശിയായ അദിതി, ക്രിക്കറ്റിൽ കരിയർ കെട്ടിപ്പടുക്കുന്നതിനായി അമ്മയോടൊപ്പം നാഗ്പുരിലെ ലക്ഷ്മി നഗറിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നാഗ്പുരിലെ സർവെ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനം നടത്തിവരികയായിരുന്നു.

അദിതിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്. ബജാജ് നഗർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

17 year old female cricketer
ഫൗൾ ചെയ്ത് എതിരാളിയുടെ കാലൊടിച്ചു; ബ്രസീൽ താരത്തിന് 'കേട്ടുകേൾവിയില്ലാത്ത ശിക്ഷ'!
17 year old female cricketer
3 രാജ്യങ്ങൾ, 12 ​വേ​ദികൾ; 2027ലെ ഏകദിന ലോകകപ്പ് പുതു ഫോർമാറ്റിൽ!
17 year old female cricketer
'ലോകകപ്പ് ഫുട്ബോൾ കളിക്കില്ല'; ഫിഫയോട് ഉടക്കി യുവേഫ!
Summary

Heartbreaking and tragic news has emerged from Nagpur. A 17-year-old female cricketer, who dreamed of making a name for herself in the cricket world, died by suicide by hanging herself

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com