'കെകെആർ ജേഴ്സിയാണ് രോഹിതിന് കൂടുതൽ ഭം​ഗി'; ഹിറ്റ്മാന്റെ ഒറ്റ വാക്ക് മറുപടി! (വിഡിയോ)

ടെലിവിഷൻ അവതാരകനായി ഇനി രോഹിത് ശർമയെ കാണാം
Abhishek Nayar Offers KKR Move To Rohit Sharma
Abhishek Nayar, Rohit Sharma
Updated on
2 min read

മുംബൈ: രോഹിത് ശർമ ക്രിക്കറ്റ് പിച്ചിൽ നിന്നു ടെലിവിഷൻ അവതാരകനെന്ന നിലയിലുള്ള തന്റെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. സോണി ടെലവിഷനിൽ 'ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ' എന്ന ഷോയുടെ അവതാരകനായാണ് അദ്ദേഹം എത്തുന്നത്. ഇതിന്റെ പ്രമോഷണൽ വിഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ ആദ്യ എപ്പിസോഡിൽ താരം ഐപിഎല്ലിലെ തന്റെ ഭാവി സംബന്ധിച്ച് വ്യക്തത വരുത്തിയതായും സൂചനകളുണ്ട്.

ഈ എപ്പിസോ‍ഡിൽ മഞ്ഞ വസ്ത്രം ധരിച്ചാണ് രോഹിത് പ്രത്യക്ഷപ്പെടുന്നത്. വിഡിയോയിൽ മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ചും നിലവിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മുഖ്യ പരിശീലകനുമായ അഭിഷേക് നായർ രോഹിതിന്റെ മഞ്ഞ വസ്ത്രം കണ്ട് 'സിഎസ്കെ, സിഎസ്കെ' എന്നു വിളിച്ചു പറയുന്നു. പിന്നാലെ അദ്ദേഹം 'കെകെആർ ടീമിന്റെ പർപ്പിളും ​ഗോൾഡും ചേർന്ന വസ്ത്രത്തിൽ രോ​ഹിതിനെ കാണാൻ കൂടുതൽ ഭം​ഗി ഉണ്ടാകുമെന്നും' തമാശയായി പറയുന്നു.

അഭിഷേകിന്റെ ഈ പരാമർശത്തിനു പിന്നാലെ കാണികളായി ഇരിക്കുന്നവർ 'മുംബൈ, മുംബൈ' എന്ന് ഉറക്കെ വിളിച്ചു പറയുന്നു. ഇതിന് രോഹിത് ഒറ്റ വാക്കിൽ പറഞ്ഞ മറുപടി കാണികൾ വൻ കൈയടികളോടെയാണ് ഏറ്റെടുത്തത്. കാണികൾ മുംബൈ എന്നു ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ രോഹിത് നൽകിയ മറുപടി 'എന്നെന്നും' എന്നാണ്. ഇതോടെയാണ് കാണികൾ വൻ കൈയടിയോടെ മറുപടി സ്വീകരിച്ചത്. മുംബൈ ഇന്ത്യൻസിനോടുള്ള തന്റെ ഇഷ്ടമാണ് രോഹിത് വ്യക്തമാക്കിയത്. വിഡിയോയിൽ അഭിഷേകിനൊപ്പം ശാർദുൽ ഠാക്കൂർ, ശ്രേയസ് അയ്യർ എന്നീ താരങ്ങളേയും കാണാം.

Abhishek Nayar Offers KKR Move To Rohit Sharma
പീഡന കേസിൽ ഒരു മാസം ജയിലിൽ; ഡൽഹി ക്യാപിറ്റൽസ് താരത്തിന് ജാമ്യം

2011 മുതൽ മുംബൈ ഇന്ത്യൻസ് താരമാണ് രോഹിത്. ടീമിന്റെ നായകനായി 2013നും 2020നും ഇടയിൽ 5 ഐപിഎൽ കിരീടങ്ങളിലേക്ക് രോ​ഹിത് ടീമിനെ നയിച്ചു. അടുത്ത വർഷവും അദ്ദേഹം ഐപിഎൽ കളിച്ചാൽ ഫ്രാഞ്ചൈസിക്കൊപ്പമുള്ള രോഹിതിന്റെ 17ാം സീസണായിരിക്കും അത്.

കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈ ഇന്ത്യൻസിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. 2022, 2204 സീസണുകൾ മുംബൈ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു. ഈ വർഷം ടീം 9ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇതോടെ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ എന്നിവരുടെ ഭാവി സംബന്ധിച്ച് വലിയ ചർച്ചകളും ഉയർന്നിരുന്നു.

2024 സീസണിനു മുന്നോടിയായി രോഹിതിനെ നായക സ്ഥാനത്തു നിന്നു മാറ്റി ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയെങ്കിലും തുടർച്ചയായ മോശം പ്രകടനം അദ്ദേഹത്തിന്റെ സ്ഥാനം തുലസിലാക്കി. കെകെആറും പുതിയ ക്യാപ്റ്റനെ തേടുകയാണ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി ടീമിനെ നയിച്ച അജിൻക്യ രഹാനെ ഈയടുത്താണ് വിരമിക്കൽ പ്രഖ്യാപിച്ചത്. രഹാനെ ഐപിഎൽ 2027 കളിക്കാനുള്ള സാധ്യതയും കുറവാണ്.

Abhishek Nayar Offers KKR Move To Rohit Sharma
ഷെയ്ൻ വോണിന് ശേഷം ആദ്യ സ്പിന്നർ; ആദം സാംപയ്ക്ക് നേട്ടം
Abhishek Nayar Offers KKR Move To Rohit Sharma
ഏഷ്യൻ ​ഗെയിംസ്; തജീന്ദർപാൽ സിങ് അല്ല, പവൻ സെഹ്‍രാവത് ഇന്ത്യൻ പതാകയേന്തും; കാരണമിത്
Summary

Kolkata Knight Riders (KKR) coach Abhishek Nayar stated that star India batter Rohit Sharma would look good in purple and gold, to which the latter had just one response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com