ബാബര്‍ അസം വീണ്ടും പാക് ക്യാപ്റ്റന്‍; വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനെ നയിക്കും

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബാബര്‍ പാക് ടീം നായകനായി തിരിച്ചെത്തുന്നത്
Babar Azam
ബാബര്‍ അസം
Edited By:
Updated on
1 min read

ലാഹോര്‍: പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബാബര്‍ അസമിനെ വീണ്ടും നിയമിച്ചു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബാബര്‍ പാക് ടീം നായകനായി തിരിച്ചെത്തുന്നത്. വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള പാക് ടീമിനെ ബാബര്‍ നയിക്കും. ഷാന്‍ മസൂദിനെ മാറ്റിയാണ് ബാബറിനെ ക്യാപ്റ്റനാക്കിയത്.

Babar Azam
നോർവെയ്‌ക്കെതിരെ നെയ്മർ കളിക്കുമോ? ആകാംക്ഷ

വിന്‍ഡീസ് പര്യടനത്തിനുള്ള 16 അംഗ ടീമിനെയും, ഇംഗ്ലണ്ട് പരമ്പരക്കുള്ള 17 അംഗ ടീമിനെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് ആറുവരെ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും, ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 13 വരെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ബാബര്‍ ടീമിനെ നയിക്കും.

ടീമില്‍ നാലു പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍ അലി ഉസ്മാന്‍, വലംകൈയന്‍ ബാറ്റര്‍ മുഹമ്മദ് അവായ്‌സ് സഫര്‍, പേസര്‍ ഉബൈദ് ഷാ, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഹമ്മദ് ഗാസി ഘോരി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സൗദ് ഷക്കീലിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് കൂടി കണക്കിലെടുത്താകും കളിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുക.

ബാബറിനെ മാറ്റി നായകനാക്കിയ ഷാന്‍ മസൂദിന് കീഴില്‍ ബിജെപിയുടെ പ്രകടനം നിരാശാജനകമായിരുന്നു. കളിച്ച 16 ടെസ്റ്റുകളില്‍ 12ലും ടീം തോറ്റു. അവസാനം കളിച്ച ബംഗ്ലാദേശിനെതിരായ പരമ്പരയിലും സമ്പൂര്‍ണ തോല്‍വി വഴങ്ങി. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ബംഗ്ലാദേശിനോട് പരമ്പര തോല്‍വി. കൂടാതെ ആസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും നടന്ന പരമ്പരകളിലും സമ്പൂര്‍ണ തോല്‍വിയായിരുന്നു നേരിട്ടത്. 2023 നവംബറിലാണ് ബാബര്‍ അസം മൂന്നു ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്.

Babar Azam
'പോർച്ചു​ഗൽ... ക്രിസ്റ്റ്യാനോ റൊണാൾഡോ 'ഈ​ഗോ'യിൽ തൂക്കി നിർത്തിയ ദയനീയ സംഘം!'
Babar Azam
മെസി vs എംബാപ്പെ പോര് കടുക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ എവിടെ?
Babar Azam
'ഹാളണ്ട് ഭീഷണിയോ... എന്തിന് വെറുതെ ഉറക്കം കളയണം; നോർവെയെ തോൽപ്പിക്കാൻ ബ്രസീൽ റെഡി!'
Summary

Babar Azam becomes Pakistan Test team captain again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com