കോവിഡ് വ്യാപനം, ബയോ സെക്യുർ ബബിൾ തകർന്നു; ഇം​ഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചു

കോവിഡ് വ്യാപനം, ബയോ സെക്യുർ ബബിൾ തകർന്നു; ഇം​ഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചു
കോവിഡ് വ്യാപനം, ബയോ സെക്യുർ ബബിൾ തകർന്നു; ഇം​ഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചു
Updated on: 
1 min read

കേപ്ടൗൺ: ഇം​ഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കാനിരുന്ന ഏകദിന പരമ്പര ഉപേക്ഷിച്ചു. ബയോ സെക്യുർ ഹോട്ടലിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതോടെയാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 

നേരത്തെ ബയോ സെക്യുർ ഹോട്ടലിൽ നിന്ന് ഒരു ദക്ഷിണാഫ്രിക്കൻ താരത്തിനും രണ്ട് ഹോട്ടൽ ജീവനക്കാർക്കും കോവിഡ് പോസിറ്റീവായിരുന്നു. പിന്നാലെ ഒന്നാം ഏകദിനം മാറ്റിവയ്ക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് രണ്ട് ഇംഗ്ലണ്ട് താരങ്ങൾക്കു കൂടി കോവിഡ് പിടിപെട്ടതായ സംശയത്തെത്തുടർന്ന് ഉപേക്ഷിച്ചു. 

ഇതിനു പിന്നാലെ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ടീമുകളുടെ ബയോ സെക്യുർ സാഹചര്യം താറുമാറായെന്ന റിപ്പോർട്ടുകളുണ്ടായി. തുടർന്നാണ് ഇപ്പോൾ പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കളിക്കാർക്കായി ഒരുക്കിയ ബയോ സെക്യുർ ബബിൾ അപര്യാപ്തമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com