തിരിച്ചുവന്ന് ഭുവി വഴങ്ങിയത് 49 റൺസ്! ഇന്ത്യക്ക് ജയിക്കാന്‍ 226

ഗ്ലെന്‍ ഫിലിപ്‌സ് പുറത്താകാതെ 82 റണ്‍സ്
New Zealand vs India 1st T20I
New Zealand vs India 1st T20Ix
Updated on: 
1 min read

ക്രൈസ്റ്റ്ചര്‍ച്ച്: ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മുന്നില്‍ 226 റണ്‍സ് വിജയ ലക്ഷ്യം വച്ച് ന്യൂസിലന്‍ഡ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് കണ്ടെത്തിയത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനിറങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന് മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. കിവികള്‍ക്കായി ബാറ്റിങിനെത്തിയ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു.

ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് അര്‍ധ സെഞ്ച്വറി നേടി. താരത്തിന്റെ അപരാജിത ഇന്നിങ്‌സാണ് കിവി സ്‌കോറിനു കരുത്തായത്. താരം 40 പന്തില്‍ 3 സിക്‌സും 8 ഫോറും സഹിതം 82 റണ്‍സുമായി പുറത്താകാതെ നിന്നു. 7 റണ്‍സെടുത്ത മിച്ചല്‍ ബ്രെയ്‌സ്‌വെല്ലും പുറത്താകാതെ നിന്നു.

New Zealand vs India 1st T20I
രഞ്ജിയിൽ '5 വിക്കറ്റ്', കേരളത്തിന്റെ ജലജ് സക്സേന ഇതിഹാസ പട്ടികയിൽ!

ഓപ്പണര്‍ ടിം സെയ്ഫര്‍ട് 17 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 24 റണ്‍സെടുത്തു. ഫിന്‍ അല്ലന്‍ 24 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 45 റണ്‍സും കണ്ടെത്തി. ഓപ്പണിങില്‍ 49 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്.

ഡാരില്‍ മിച്ചല്‍ 19 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്തു. 16 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 31 റണ്‍സ് വാരിയ ബെവോന്‍ ജേക്കബ്‌സിനെ അര്‍ഷ്ദീപ് സിങ് റണ്ണൗട്ടാക്കി.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഇന്ത്യ ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയേയും പ്രിന്‍സ് യാദവിനു പകരം മായങ്ക് യാദവിനേയുമാണ് ഇലവനില്‍ ഇറക്കിയത്.

New Zealand vs India 1st T20I
19.99 ആവറേജ്, 35 സ്‌ട്രൈക്ക് റേറ്റ്, 200 വിക്കറ്റുകള്‍! 'അപൂര്‍വം' റബാഡ റെക്കോര്‍ഡുകള്‍
New Zealand vs India 1st T20I
ഭുവി സ്വിങ് കാണാം... ആദ്യ പോരിൽ ഇന്ത്യ ആദ്യം പന്തെറിയും
Summary

Bhuvneshwar Kumar concedes 49 in four overs on his return. Glenn Phillps remains unbeaten on 82. This is New Zealand's highest total against India at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com