കത്തിക്കയറി അഭിഷേക്; 16 പന്തില്‍ 52 റണ്‍സ്!

മികച്ച തുടക്കമിട്ട് ഇന്ത്യന്‍ ഓപ്പണര്‍മാര്‍
Abhishek Sharma batting
Abhishek Sharmax
Updated on
1 min read

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍ അഭിഷേക് ശര്‍മ. സഹ ഓപ്പണര്‍ സഞ്ജു സാംസണ്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറിന് അഭിഷേകിന് കടന്നാക്രമിക്കാന്‍ അവസരം കൊടുക്കുന്ന കാഴ്ചയാണ് തുടക്കത്തില്‍ കണ്ടത്. പിന്നാലെ താരം അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു. 16 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം അഭിഷേക് 52 റണ്‍സിലെത്തി. നിലവില്‍ അഭിഷേക് 25 പന്തില്‍ 80 റണ്‍സുമായും സഞ്ജു 17 പന്തില്‍ 29 റണ്‍സുമായും ക്രീസില്‍.

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രണ്ടാം ഓവറിലാണ് ടോപ് ഗിയറിലേക്ക് മാറിയത്. അസ്മതുല്ല ഒമര്‍സായ് എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സാണ് പിറന്നത്. ഇതില്‍ 16 റണ്‍സും അഭിഷേകിന്റെ വക. രണ്ട് സിക്‌സും ഒരു ഫോറും ഈ ഓവറില്‍ വന്നു. മൂന്നാം ഓവറില്‍ ഫസല്‍ഹഖ് ഫാറൂഖിക്കും കണക്കിനു കിട്ടി. താരത്തിന്റെ ആദ്യ പന്ത് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറിയ സഞ്ജു അഭിഷേകിനു തല്ലിത്തീര്‍ക്കാന്‍ അവസരമൊരുക്കുകയായിരുന്നു. ഫസല്‍ഹഖിന്റെ രണ്ടാം പന്തും മൂന്നാം പന്തും സിക്‌സര്‍ തൂക്കിയ അഭിഷേക് നാലും അഞ്ചും പന്തുകളില്‍ തുടരെ ഫോറും പറത്തി. ആറാം പന്തില്‍ 2 റണ്‍സും നേടി. മൂന്നാം ഓവറില്‍ പിറന്നത് 23 റണ്‍സ്!

Abhishek Sharma batting
സഞ്ജു തുടരും... വൈഭവ് ഇല്ല! ടോസ് അഫ്ഗാന്, ഇന്ത്യക്ക് ബാറ്റിങ്

നാലാം ഓവര്‍ മുതലാണ് സഞ്ജു ടോപ് ഗിയറിലേക്ക് മാറിയത്. കഴിഞ്ഞ കളിയിലെന്ന പോലെ മുഹമ്മദ് നബിയെ ഇന്ത്യന്‍ ഓപ്പണര്‍ മൂന്നാം പോരിലും കടുത്ത രീതിയില്‍ ശിക്ഷിക്കുന്ന കാഴ്ചയായിരുന്നു. നബിയുടെ ആദ്യ രണ്ട് പന്തുകള്‍ സിക്‌സര്‍ തൂക്കിയ സഞ്ജു മൂന്നാം പന്തില്‍ സിംഗിള്‍ എടുത്തു. അടുത്ത മൂന്ന് പന്തുകളില്‍ അഭിഷേക് തൂക്കിയത് 6, 4, 6. ഈ ഓവറില്‍ പിറന്നത് 29 റണ്‍സ്.

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. മൂന്നാം ടി20യിലും വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനില്‍ അവസരം കൊടുത്തില്ല. സഞ്ജു സാംസണ്‍ തന്നെ കളിക്കും. ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. അര്‍ഷ്ദീപ് സിങിന് വിശ്രമം നല്‍കി. യഷ് ഠാക്കൂറാണ് പകരക്കാരന്‍.

Abhishek Sharma batting
'ഇനി പന്ത് ചുരണ്ടില്ല! കാമറ കാണുമ്പോൾ പേടി'; സ്റ്റീവ് സ്മിത്ത്
Abhishek Sharma batting
​'ദാദ' സിനിമ ഷൂട്ടിങ്, ക്രിക്കറ്റ് പിച്ച് നശിപ്പിച്ചു! 'വിചിത്ര വാദം'; ഇം​ഗ്ലീഷ് ടീമിന് 6.43 ലക്ഷം രൂപ പിഴ
Summary

India vs Afghanistan 3rd T20I updates: Sanju Samson Abhishek Sharma gave India a blazing start

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com