Setback for India? Bumrah's injury unlikely to recover before Champions Trophy tournament; Report
ബുംറഫയൽ

ഇന്ത്യയ്ക്ക് തിരിച്ചടി?, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്‍പ് ബുംറയുടെ പരിക്ക് ഭേദമാകാന്‍ സാധ്യത കുറവ്; റിപ്പോര്‍ട്ട്

വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം പ്രതീക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇന്ത്യന്‍ പേസര്‍ ബുംറയുടെ പരിക്ക് തിരിച്ചടിയാകുമെന്ന് സൂചന
Published on

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം പ്രതീക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇന്ത്യന്‍ പേസര്‍ ബുംറയുടെ പരിക്ക് തിരിച്ചടിയാകുമെന്ന് സൂചന. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് ബുംറയ്ക്ക് 100 ശതമാനം കായികക്ഷമത നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മുതല്‍ ബുംറയെ നടുവേദന അലട്ടുകയാണ്.

ന്യൂസിലന്‍ഡിലെ പ്രശസ്ത ഡോക്ടറായ റോവന്‍ ഷൗട്ടനുമായി പേസര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ചാംപ്യന്‍സ്് ട്രോഫിക്ക് മുമ്പ് ചികിത്സയ്ക്കായി അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ടൂര്‍ണമെന്റിന് ബുംറ 100 ശതമാനം ഫിറ്റ്‌നസ് നേടാനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബുംറ ഇല്ലെങ്കില്‍ ആ കുറവ് പരിഹരിക്കാന്‍ ബിസിസിഐ മറ്റുവഴികള്‍ തേടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ബുംറയ്ക്ക് സുഖം പ്രാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹര്‍ഷിത് റാണയെയും മുഹമ്മദ് സിറാജിനെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ ശ്രമിക്കുന്നത്. ബുംറയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കല്‍ ടീം ന്യൂസിലന്‍ഡിലെ ഷൗട്ടനുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ബുംറ 100 ശതമാനം കായികക്ഷമത നേടി തിരിച്ചെത്താന്‍ സാധ്യത കുറവാണെന്ന് സെലക്ടര്‍മാര്‍ കരുതുന്നതായും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുംറ വേഗത്തില്‍ സുഖം പ്രാപിച്ചില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി ടീമിലേക്ക് ഹര്‍ഷിത് റാണ തെരഞ്ഞെടുക്കപ്പെട്ടേക്കാം. 2022 ലെ ടി20 ലോകകപ്പ് പരിക്കിനെ തുടര്‍ന്ന് ബുംറ കളിച്ചിരുന്നില്ല. അന്ന് ബുംറയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ. ഷൗട്ടന്‍ ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com