ബം​ഗ്ലാദേശ് ജയിച്ചു, 'ഇന്ത്യ ഹാപ്പി', ഓസ്ട്രേലിയ വെട്ടിൽ! ടെസ്റ്റ് ചാംപ്യൻഷിപ്പ് ചിത്രം മാറുമോ?

ഓസ്ട്രേലിയയെ അട്ടിമറിച്ച് ബം​ഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നേറി
Pat Cummins, center, of Australia walks from the field after being dismissed by Mehidy Hasan Miraz, second left, of Bangladesh during play on day four of the first cricket test in Darwin
Bangladeshap
Updated on
1 min read

ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ വിജയം സ്വന്തമാക്കിയ ബം​ഗ്ലാദേശ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറി. ഓസ്ട്രേലിയക്കെതിരെ 9 വിക്കറ്റിന്റെ ഐതിഹാസിക വിജയമാണ് അവർ സ്വന്തമാക്കിയത്. 23 വർഷം മുൻപ് ഇതേ ഡാർവിൻ പിച്ചിലാണ് ബം​ഗ്ലാദേശ് അവരുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിട്ടത്. അതേ പിച്ചിൽ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമെന്ന ചരിത്ര നേട്ടവും അവർ 23 വർഷത്തിനിപ്പുറം തങ്ങൾക്കൊപ്പം ചേർത്തു.

ജയത്തോടെ ബം​ഗ്ലാദേശ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. അവരുടെ വിജയ ശതമാനം 58.33ൽ നിന്നു 66.67 ആയി ഉയർന്നു. ബം​ഗ്ലാ​ദേശിനോടു പരമ്പരയിലെ ആദ്യ മത്സരം തോറ്റെങ്കിലും ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്നു. 77.77 ആണ് നിലവിലെ അവരുടെ വിജയ ശതമാനം. നേരിയ വ്യത്യാസത്തിലാണ് അവർ തലപ്പത്ത് നിൽക്കുന്നത്.

രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക 75.00 വിജയ ശതമാനവുമായി രണ്ടാമത് നിൽക്കുന്നു. മൂന്നാം സ്ഥാനത്ത് ന്യൂസിലൻഡ്. അവർക്ക് 72.22 ആണ് വിജയ ശതമാനം. നാലാം സ്ഥാനത്ത് ബം​ഗ്ലാദേശും അ‍ഞ്ചാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യക്ക് നിലവിൽ 48.15 ആണ് വിജയ ശതമാനം.

Pat Cummins, center, of Australia walks from the field after being dismissed by Mehidy Hasan Miraz, second left, of Bangladesh during play on day four of the first cricket test in Darwin
ദ്രാവിഡ്, പൂജാര... ദേവ്ദത്ത്! 167 റൺസ്, ക്ലാസിക്ക് ബാറ്റിങ്; നേട്ടം സ്വന്തമാക്കി മടക്കം

ബം​ഗ്ലാദേശിന്റെ ഈ വിജയം അക്ഷരാർഥത്തിൽ ഇന്ത്യയെ സന്തോഷിപ്പിക്കുന്നതാണ്. ഇന്ത്യയുടെ ഫൈനൽ മോഹങ്ങളുടെ സാധ്യത കുറച്ചുകൂടി വർധിപ്പിക്കുന്നതാണ് ബം​ഗ്ലാദേശിന്റെ വിജയം. നിലവിൽ ഇന്ത്യ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും ജയിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചാംപ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്ക് ഇനി 9 ടെസ്റ്റ് പോരാട്ടങ്ങളാണ് കളിക്കേണ്ടത്. ഇതിൽ 7 എണ്ണത്തിലെങ്കിലും വിജയം അനിവാര്യമാണ്.

ഡാര്‍വിനില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഓള്‍റൗണ്ട് മികവാണ് കം​ഗാരുക്കളെ കടപുഴക്കിയത്. ഓസ്‌ട്രേലിയുടെ രണ്ടാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ച ബംഗ്ലാദേശ്, വിജയലക്ഷ്യമായ 57 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്താണ് ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് ജയം ആഘോഷിച്ചത്. 30 റണ്‍സുമായി മൊനിമുള്‍ ഹഖും 25 റണ്‍സുമായി ഷദ്മാന്‍ ഇസ്ലാമുമാണ് ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ തന്‍സിദ് ഹസന്‍ തമീം രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 198 & 284, ബംഗ്ലാദേശ് 426 & 57-1.

Pat Cummins, center, of Australia walks from the field after being dismissed by Mehidy Hasan Miraz, second left, of Bangladesh during play on day four of the first cricket test in Darwin
'നാണംകെട്ട തോൽവി, ഓസീസ് പരിതാപകരം'; ഇതി​ഹാസങ്ങൾ 'ഷോക്കിൽ'!
Pat Cummins, center, of Australia walks from the field after being dismissed by Mehidy Hasan Miraz, second left, of Bangladesh during play on day four of the first cricket test in Darwin
ഗാന്ധിജിക്ക് ഐസിസിയുടെ സ്‌പെഷ്യല്‍ ട്രിബ്യൂട്ട്; ഏകദിന ലോകകപ്പ് ഉദ്ഘാടനം ഒക്ടോബര്‍ 2ന്?
Summary

Bangladesh jumped up to the No. 4 spot in the ICC World Test Championship Points Table standings with a 9-wicket win over Australia in the first Test at Darwin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com