

ധോനി ഒരു മികച്ച ഫിനിഷറാണോ? അല്ലെന്ന് പറയുന്നവര്‍ ഐപിഎല്‍ ചരിത്രത്തിലെ ധോനിയുടെ ഇരുപതാം ഓവറിലെ കണക്കുകളിലേക്ക് ഒന്ന് നോക്കണം. ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഈ വര്‍ഷങ്ങളില്‍ ഉടനീളം അവസാന ഓവറില്‍ ധോനി നടത്തിയ വെടിക്കെട്ടിന്റെ ത്രില്ലടിപ്പിക്കുന്ന കണക്കുകളാണ് ആരാധകര്‍ക്ക് മുന്നിലേക്ക് ഇപ്പോള്‍ വരുന്നത്.
ഐപിഎല്ലില്‍ ഇരുപതാം ഓവറില്‍ മാത്രമായി ധോനി ഇതുവരെ നേരിട്ടത് 226 പന്തുകളാണ്. അതില്‍ നിന്നും നേടിയത് 554 റണ്‍സും. കുട്ടിക്രിക്കറ്റ് പൂരത്തിലെ അവസാന ഓവറിലെ ധോനിയുടെ സ്‌ട്രൈക്ക് റേറ്റ് 244. 46 വട്ടമാണ് ഇരുപതാം ഓവറില്‍ ധോനി പന്ത് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തിയത്. അടിച്ചു പറത്തിയത് 39 ഫോറുകളും.
ധോനി ഐപിഎല്ലില്‍ വാരിക്കൂട്ടിയ റണ്‍സുകളുടെ 13 ശതമാനവും വന്നത് 20ാം ഓവറില്‍ നിന്നാണ്. ബെസ്റ്റ് ഫിനിഷര്‍ എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണമോയെന്നാണ് ഈ കണക്കുകള്‍ ചൂണ്ടി ധോനി ആരാധകരുടെ ചോദ്യം. ധോനിയുടെ അവസാന ഓവറുകളിലെ പൂരം ഡല്‍ഹിക്കെതിരായ മത്സരത്തിലും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു.
22 പന്തില്‍ നിന്നും നാല് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് ധോനി പുറത്താവാതെ നിന്നത്. അവസാന പത്ത് ഓവറില്‍ ധോനിയുടെ മികവില്‍ ചെന്നൈ വാരിക്കൂട്ടിയത് 126 റണ്‍സും. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു കളി നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു ധോനിയുടെ തിരിച്ചു വരവും, തകര്‍പ്പന്‍ ജയം പിടിക്കലും. ബാംഗ്ലൂരിനെതിരെ 160 റണ്‍സ് പിന്തുടരവെ ധോനി അവസാന ഓവറില്‍ അടിച്ചു പറത്തി 25 റണ്‍സ് നേടിയ ധോനിയുടെ ഇന്നിങ്‌സും ആരാധകര്‍ അടുത്തെങ്ങും മറക്കാന്‍ ഇടയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates