Today's Rashi Phalam  
Astrology

Today's Rashi Phalam November 02 | വിദേശ ജോലിക്ക് അനുകൂല മറുപടി, ദാമ്പത്യത്തിൽ പരസ്പര ധാരണ വർധിക്കും

ഇന്നത്തെ നക്ഷത്രഫലം – 2-11-2026

Author : ഡോ: പി. ബി.രാജേഷ്

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഐക്യം വീണ്ടെടുക്കും. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. ബന്ധുവിൽനിന്ന് സന്തോഷ വിവരം അറിയും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വിദേശ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല മറുപടി ലഭിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന പിണക്കങ്ങൾ മാറും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഏറെക്കാലമായി മുടങ്ങിക്കിടന്ന വസ്തു ഇടപാടുകൾക്ക് തീരുമാനമാകും. പ്രണയബന്ധം വിവാഹത്തിലേക്ക് എത്തിക്കാൻ കഴിയും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനോ സ്ഥലം മാറ്റത്തിനോ അനുകൂല സാഹചര്യമുണ്ടാകും. കുടുംബത്തിൽ വിവാഹാലോചനകൾക്ക് പുരോഗതിയുണ്ടാകും. സാമ്പത്തിക ബാധ്യത കുറയ്ക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

പുതിയ തൊഴിൽ അവസരം തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും. മക്കളുടെ നേട്ടങ്ങൾ അഭിമാനത്തിന് കാരണമാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ദൂരദേശത്ത് താമസിക്കുന്നവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും. ബിസിനസ് രംഗത്ത് പുതിയ കരാറുകൾ ലഭിക്കും. കുടുംബസ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

വിവാഹജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ജോലിസ്ഥലത്തെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താൻ കഴിയും. സാമ്പത്തികമായി പ്രതീക്ഷിച്ച സഹായം ലഭിക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ മാറും. മക്കളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. സുഹൃത്തുക്കളിൽനിന്ന് ലഭിക്കുന്ന സഹായം പ്രയാസങ്ങൾ മറികടക്കാൻ ഉപകരിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടത്താനുള്ള ഒരുക്കങ്ങളുണ്ടാകും. തൊഴിൽരംഗത്ത് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. പഴയ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും. ദാമ്പത്യബന്ധത്തിൽ പരസ്പര ധാരണ വർധിക്കും. യാത്രകളിലൂടെ നേട്ടങ്ങളുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ജോലിയിൽ പ്രതീക്ഷിച്ച നിയമന ഉത്തരവ് ലഭിക്കാൻ സാധ്യത. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ നൽകും. വസ്തുവകകൾ വാങ്ങാൻ സാധിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

തൊഴിൽ ആവശ്യങ്ങൾക്ക് ദൂരയാത്ര ചെയ്യേണ്ടിവരും. കുടുംബാംഗങ്ങൾക്കിടയിലെ പഴയ തർക്കങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഇടപാടുകളിൽ ഏർപ്പെടും.

Today's Rashi Phalam November 02 | Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

Weekly horoscope (November 01- November 07, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

എന്‍കൗണ്ടറില്‍ കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം; പിന്നാലെ പൊലീസ് വെടിവെപ്പ്, പ്രതിക്ക് ഗുരുതര പരിക്ക്

ഇന്ത്യയ്ക്ക് 'സൂപ്പര്‍ സണ്‍ഡേ'! ആദ്യം 'സിന്ധു', പിന്നാലെ 'ലക്ഷ്യ'

മുൻ കേരള രഞ്ജി താരം എൻഎം അമർനാഥ് വാഹനാപകടത്തിൽ മരിച്ചു