മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പുതിയതായി ആരംഭിക്കുന്ന കാര്യങ്ങളിൽ അനുകൂല ഫലം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം പകരുന്ന വാർത്ത എത്തിച്ചേരും. ജോലിയിൽ ഉയർച്ച നേടും.സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ അനുകൂലമായി മുന്നേറും. കുടുംബാംഗങ്ങളുമായി സന്തോഷകരമായ സമയം ചെലവിടാൻ അവസരം ലഭിക്കും. ചെലവുകളിൽ ജാഗ്രത പുലർത്തണം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
സുഹൃത്തുക്കളുടെ സഹായം ആത്മവിശ്വാസം വർധിപ്പിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. യാത്രകളിൽ നിന്ന് ഗുണകരമായ ഫലങ്ങൾ ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വീട്ടിൽസമാധാനവും സന്തോഷവും നിലനിൽക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബന്ധുക്കളുടെ പിന്തുണ ആശ്വാസകരമാകും. വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ കൈവരും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പുതിയ പരിചയങ്ങൾ ഭാവിയിൽ ഗുണകരമാകും. സന്തോഷകരമായ സന്ദേശങ്ങൾ കേൾക്കാൻ ഇടയുണ്ട്. സാമ്പത്തിക നിലയിൽ ചെറിയ പുരോഗതി ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകും. ചില ചെറിയ തടസ്സങ്ങൾ ഉണ്ടായാലും ക്ഷമയോടെ അതിജീവിക്കും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. മനസ്സമാധാനം കൈ വരും. ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയം. ആത്മവിശ്വാസം ഉയരും. സാമ്പത്തിക നില മെച്ചപ്പെടും. പഠനകാര്യങ്ങളിൽ പുരോഗതി നേടും. കുടുംബത്തിൽ സന്തോഷം നിറയും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ധൈര്യത്തോടെയുള്ള പ്രവർത്തനം വിജയം കൈ വരുത്തും. ദൂരയാത്രകൾ ഗുണകരമാകും. പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ അംഗീകാരം ലഭിക്കും. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. കുടുംബ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.പുതിയ മാറ്റങ്ങൾ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം പുലർത്തും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അവസരം ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസ് കൂടുതൽ ലാഭകരമാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
സൃഷ്ടിപരമായ കഴിവുകൾ കൂടുതൽ തെളിയും. ചില ശ്രമങ്ങൾ പ്രതീക്ഷിച്ചതിലധികം ഫലം നൽകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പുതിയ ബന്ധങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates