Daily Horoscope ai iMAGE
Astrology

സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിനം, ഈ നക്ഷത്രക്കാര്‍ക്കു മുടങ്ങിയ കാര്യങ്ങള്‍ നടക്കും

ഇന്നത്തെ നക്ഷത്രഫലം: 22-8-2025

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

വീട്ടില്‍ സന്തോഷകരമായ പല ചടങ്ങുകളും നടക്കാനിടയുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പമുള്ള ഒരു യാത്രയും ആകാം. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധിക്കും. സഹോദര സഹായം പ്രതീക്ഷിക്കാം. ഭാഗ്യ പരീക്ഷണങ്ങളില്‍ വിജയം വരിക്കും. വരുമാനം തൃപ്തികരമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

അധ്യാപകര്‍ക്കും അതുപോലെതന്നെ വിദ്യാര്‍ഥികള്‍ക്കും ഇന്നത്തെ ദിവസം ഗുണകരമാണ്. കുടുംബജീവിതം സന്തോഷകരമാണ്. യാത്രക്ക് തടസ്സം നേരിടാം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

എല്ലാ കാര്യങ്ങളും കൂടുതല്‍ ഉത്സാഹത്തോടെ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ദാമ്പത്യജീവിതം ഊഷ്മളമാകും. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

പെട്ടെന്നുള്ള യാത്രകള്‍ ആവശ്യമായി വരും. ചെലവുകള്‍ വര്‍ദ്ധിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ടാകും. പൊ തുവേ ദൈവാധീനമുള്ള കാലമാണിത്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2):

പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇന്ന് നല്ല ദിവസമാണ്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

പ്രവര്‍ത്തനരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കും. സര്‍ക്കാരില്‍ നിന്ന് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട):

ഇന്നലെ നടക്കാതിരുന്ന പല കാര്യങ്ങളും ഇന്ന് ശ്രമിച്ചാല്‍ നടക്കുന്നതാണ്. സാമ്പത്തിക നില മെച്ചപ്പെടും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും തരണം ചെയ്യേണ്ടതായി വരും. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുകൂ ലമല്ല. പണത്തിന് ബുദ്ധിമുട്ടുണ്ടാകാം.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. കുടുംബജീവിതം ഊഷ്മളമാകും. സാമ്പത്തിക നില ഭദ്രമായി തുടരും. പൂര്‍വ്വ സ്വത്ത് കൈവശം വന്നു ചേരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

ജലദോഷം, പനി, ചുമ മുതലായ അസുഖങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്. ശത്രുക്കളില്‍ നിന്ന് ചില ഉപദ്രവങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. വീട് നിര്‍മ്മാണം ആരംഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്.

Daily Horoscope August 22, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!