ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

പുതിയ വാഹനം വാങ്ങാന്‍ നല്ല ദിനം, വരുമാനം തൃപ്തികരം

ഇന്നത്തെ നക്ഷത്രഫലം 24-8-2025

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

വീട്ടില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും. ഒരു മംഗള കര്‍മ്മം നടക്കാനും സാധ്യത കാണുന്നു. ചിലര്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ബന്ധുക്കളോടൊപ്പം ഒരു യാത്രയ്ക്ക് സാധ്യത കാണുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വരുമാനം തൃപ്തി കരമാണ്. പരീക്ഷയില്‍ മികച്ച വിജയം നേടും

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും ഉന്നത വിജയം കൈവരിക്കും. സാമ്പത്തികസ്ഥിതി ഭദ്രം. സഹോദരനുമായി അഭിപ്രാ യ ഭിന്നതകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

ഉല്ലാസയാത്രയില്‍ പങ്കെടുക്കും. പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. പ്രണയിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിര്‍വാദത്തോടെ തീരുമാനി ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം1/4):

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. പുതിയ സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും. കളഞ്ഞുപോയ ഒരു വസ്തു തിരിച്ചു കിട്ടും.

കന്നി ( ഉത്രം3/4,അത്തം,ചിത്തിര1/2)

ടെന്‍ഷനും മനക്ലേശവുമുണ്ടാവാന്‍ ഇടയുണ്ട്. പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമോശം വരാതെ സൂക്ഷി ക്കുക. ആരോഗ്യം നന്നായി ശ്രദ്ധിക്കുക

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

ലാഭകരമായി ഭൂമി സ്വന്തമാക്കാന്‍ കഴിയും. പങ്കാളിയെ കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകും.ഭാഗ്യമുള്ള സമയമാണ് ഇത്. എ തിരാളികളെ വശത്താക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

കുടുംബജീവിതം ഊഷ്മളമാകും. ഓഹരി ഇടപാടുകള്‍ ലാഭകരമായി മാറും. പുതിയ വാഹനം വാങ്ങുന്ന കാര്യം തീരുമാനമാകും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

ഇന്നത്തെ ദിവസം വളരെ അധികം ഭാഗ്യം ഉള്ളതാണ്. പലവട്ടം പരിശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങള്‍ പോലും ഇന്ന് ശ്രമിച്ചാല്‍ നടക്കുന്നതാണ്. ഉല്ലാസയാത്ര നടത്തും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

പൊതുവേ ഇന്നത്തെ ദിവസം എത്ര ഗുണകരമല്ല. പല കാര്യങ്ങള്‍ക്കും പ്രതീക്ഷിക്കാത്ത പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. പൊതുവേ ദൈവാധീനമുള്ള കാലമാണ്.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

പല കാര്യങ്ങള്‍ക്കും ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരാന്‍ ഇടയുണ്ട്. മന ക്ലെശങ്ങള്‍ക്കും സാധ്യതയുള്ള ദിവസ മാണ്. കുടുംബജീവിതം സന്തോഷകരമാണ്.

Daily Horoscope for August 24, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!