Daily Horoscope 
Astrology

Today's Rashi Phalam November 06| കാത്തിരുന്ന ജോലിയുടെ നിയമന ഉത്തരവ് കിട്ടും; സ്വത്ത് തർക്കങ്ങൾക്ക് പരിഹാരം

ഇന്നത്തെ നക്ഷത്രഫലം – 6-11-2026

Author : ഡോ: പി. ബി.രാജേഷ്
Edited By : രഞ്ജിത്ത് കാർത്തിക

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. തൊഴിൽ രംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റത്തിന് അനുകൂല സാഹചര്യവും ഉണ്ടാകും. സഹോദരനിൽ നിന്ന് സഹായം ലഭിക്കും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കുടുംബസ്വത്ത് സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും. വ്യാപാരത്തിൽ പുതിയ വിപണന സാധ്യതകൾ തുറക്കും. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വിദേശപഠനത്തിന് ശ്രമിക്കുന്നവർക്ക് പ്രവേശനാനുമതി ലഭിക്കും. മക്കളുടെ വിവാഹാലോചനകളിൽ സന്തോഷകരമായ തീരുമാനമുണ്ടാകും. കായിക മത്സരങ്ങളിൽ നേട്ടം കൈവരിക്കും .

കർക്കടക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

പുതിയ സംരംഭത്തിനായി വായ്പ ലഭിക്കുന്നതിനുള്ള നടപടികൾ അനുകൂലമാകും. ദാമ്പത്യജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ആഗ്രഹിച്ച ഭൂമി സ്വന്തമാക്കാൻ കഴിയും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

കലാരംഗത്തുള്ളവർക്ക് അംഗീകാരവും മികച്ച അവസരങ്ങളും ലഭിക്കും. ഉദ്യോഗത്തിൽ സ്ഥലം മാറ്റത്തിനുള്ള അറിയിപ്പുണ്ടാകാം. പഴയ സൗഹൃദബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങൾ മാറും. ഭൂമി സംബന്ധിച്ച രേഖകൾ കൈവശം ലഭിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

വീട് സ്വന്തമാക്കാനുള്ള ശ്രമങ്ങൾക്ക് പുരോഗതിയുണ്ടാകും. പങ്കാളിയുടെ ബന്ധുക്കളിൽനിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

പുതിയ കരാറുകൾ ഒപ്പിടുന്നതിനും വ്യാപാരം വിപുലീകരിക്കുന്നതിനും അവസരമുണ്ടാകും. സഹപ്രവർത്തകരുടെ സഹകരണത്തോടെ പ്രതിസന്ധികൾ മറികടക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

വിവാഹാലോചനകളിൽ ഇരുകുടുംബങ്ങളുടെയും സമ്മതം ലഭിക്കും. വിദേശത്തുനിന്ന് ജോലി സംബന്ധിച്ച അറിയിപ്പുണ്ടാകും. ഓഹരി നിക്ഷേപങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിയും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പുതിയ ചുമതല ഏറ്റെടുക്കും. വാഹനവിൽപ്പനയിലൂടെയോ പുതിയ വാഹനം വാങ്ങുന്നതിലൂടെയോ ആഗ്രഹം സഫലമാകും. പഠന കാര്യത്തിൽ പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കൃഷിയിൽനിന്നുള്ള വരുമാനം വർധിക്കുന്നതിനുള്ള സാഹചര്യമുണ്ടാകും. കോടതി വ്യവഹാരങ്ങ ളിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും. പുതിയൊരു പദ്ധതിക്ക് തുടക്കം കുറിക്കാനാകും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

കാത്തിരുന്ന ജോലിയുടെ നിയമന ഉത്തരവ് ലഭിക്കാൻ സാധ്യതയുണ്ട്. വിദേശയാത്രയ്ക്കുള്ള വിസ നടപടികൾ പൂർത്തിയാകും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.

Daily Horoscope Today's Rashi Phalam November 06

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോളടിച്ച്, ഗോളടിച്ച്... റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ...!

LPST ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ; 'വളർമതിക്ക് കേരളത്തിന്റെ ഐക്യദാർഢ്യം'

കണ്ണൂരിൽ 27കാരൻ തോട്ടിൽ മരിച്ച നിലയിൽ

ബിഎൽഎം തട്ടിപ്പ്: പ്രേംകുമാറിന്റെ 103 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

4 ഗോള്‍ അടിച്ച് 'ഹാട്രിക്ക്'! ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്