Daily Horoscope  
Astrology

Today's Rashi Phalam July 04| പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം; വരുമാന വർധനയ്ക്ക് സാധ്യത

ഇന്നത്തെ നക്ഷത്രഫലം – 4-7-2026

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ മുന്നേറാൻ കഴിയും. പുതിയ പരിചയങ്ങൾ ഉപകാരപ്പെടും. സുഹൃത്തുക്കളുടെ പിന്തുണ ആത്മവിശ്വാസം നൽകും. കുടുംബ ജീവിതം സന്തോഷകരമാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ദീർഘകാലമായി ആലോചിച്ചിരുന്ന ഒരു കാര്യം നടപ്പിലാക്കാൻ അവസരം ലഭിക്കും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. ധനകാര്യങ്ങളിൽ ക്രമീകരണം വരുത്താൻ സാധിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

യാത്രകൾ ഗുണകരമാകും. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ വാർത്ത ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറ്റം ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കുടുംബത്തിൽ ഐക്യം വർധിക്കും. സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും.വിലപ്പെട്ട നി ർദേശങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. നിക്ഷേപ കാര്യങ്ങളിൽ ശ്രദ്ധയോടെ തീരു മാനമെടുക്കുക. ദാമ്പത്യജീവിതം ഊഷ്മളമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും.കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏ റ്റെടുക്കും. ആരോഗ്യം തൃപ്തികരമാണ്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

മുടങ്ങിക്കിടന്ന കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകും. വരുമാന വർധനയ്ക്ക് സാധ്യതയുണ്ട്. കലാ രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും. പുതിയ ആശയങ്ങൾ വിജയകരമാകും. പൊതുവേ ഭാഗ്യമുള്ള സമയമാണിത്. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരം ലഭിക്കും. യാത്രകൾ പ്രയോജനകരമാകും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. സ്ഥാനക്കയറ്റം നേടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുടുംബത്തിലെ പ്രധാന കാര്യങ്ങളിൽ നിങ്ങളുടെ അഭിപ്രായം അംഗീകരിക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വിവാഹാലോചനകളിൽ തീരുമാനം ഉണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ശുഭവാർത്തകൾ കേൾക്കാൻ ഇടയുണ്ട്. കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. ആത്മവിശ്വാ സത്തോടെ പ്രവർത്തിച്ച് വിജയം നേടും.

Today's Rashi Phalam, Daily Horoscope July 04

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാബോ വെര്‍ദെ വിറപ്പിച്ചു, അസാമാന്യ പോരാട്ടവീര്യം; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

64 വര്‍ഷം മുന്‍പത്തെ ചരിത്രത്തിനൊപ്പം; ഒരുപിടി റെക്കോര്‍ഡുകളുമായി മെസി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്, തൃശൂര്‍ ജില്ലയ്ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!