വാരഫലം സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ weekly horoscope AI Image
Astrology

ഉത്രം ഞാറ്റുവേലയ്ക്കു തുടക്കം, ബുധന്‍ കന്നി രാശിയിലേക്ക്; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

വാരഫലം സെപ്റ്റംബര്‍ 15 മുതല്‍ 21 വരെ

ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്‌

സെപ്റ്റംബര്‍ 13 മുതല്‍ ഉത്രം ഞാറ്റുവേലയാണ്. ഞാറുനടുന്നതിന് ഉത്തമമായ സമയമത്രെ ഇത്. ഉത്രം ഞാറ്റുവേലയുടെ തുടക്കത്തില്‍ ഞാറുനട്ടാല്‍ നല്ല വിളവ് കിട്ടുമെന്നാണ് പറയുന്നത്. അതേസമയം സെപ്റ്റംബര്‍ 15-ന് ബുധന്‍ കന്നിരാശിയിലേക്ക് മാറും. ബുധന്റെ കന്നിരാശിസ്ഥിതി ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഗുണകരമാണ്. നൂതനസംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും എന്‍ജിനീയറിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് വളരെ ഗുണം ചെയ്യുന്നതാണ്. ധര്‍മ്മമാര്‍ഗ്ഗങ്ങളിലേക്ക് ആളുകള്‍ക്ക് താല്പര്യം ജനിക്കുന്ന കാലം കൂടിയാണിത്. തെറ്റുകളില്‍നിന്ന് ജനം അകലുകയും, ബുദ്ധി ഉപയോഗിച്ച് ശ്രദ്ധിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതാണ്. സെപ്റ്റംബര്‍ 14-ന് ശുക്രനും ചിങ്ങം രാശിയിലേക്ക് മാറിയിട്ടുണ്ട്. ബുധശുക്രന്മാര്‍ അകന്നുപോയിക്കൊണ്ടിരിക്കുന്നത് കാലവര്‍ഷം കുറയുന്നതിന്റേയും പിന്‍വാങ്ങുന്നതിന്റേയും സൂചനകൂടിയാണ്. ചൊവ്വയും കന്നിരാശിയില്‍നിന്ന് സെപ്റ്റംബര്‍ 13-ന് തുലാം രാശിയിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്യുഷ്ണത്തിനും കുറവുവരേണ്ടതാണ്. ദിനചര്യയില്‍ മാറ്റംവരുത്തേണ്ട ആഴ്ചകൂടിയാണിത്. വിരേചനാദികള്‍ ചെയ്ത് വയറിനെ ശുദ്ധിവരുത്തി സംരക്ഷിക്കേണ്ട സമയംകൂടിയാണിത്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രക്കാര്‍ ഏര്‍പ്പെടുന്ന മേഖലകളിലെല്ലാം വിജയം കൈവരിക്കാവുന്ന ആഴ്ചയാണിത്. അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മനഃസന്തോഷത്തിനും നൂതനഗൃഹനിര്‍മ്മാണാദികള്‍ക്കും വിവാഹാദിമംഗളകര്‍മ്മങ്ങള്‍ക്കും സാധ്യതയുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഇവര്‍ക്ക് ഈശ്വരാധീനമുള്ള സമയമാണ്. വാഹനലാഭം, ഗൃഹനിര്‍മ്മാണം എന്നിവയ്ക്കും ധനാഗമനം, സാഹിത്യാദിരംഗങ്ങളില്‍ ശോഭിക്കാന്‍ അവസരം എന്നിവയ്ക്കും യോഗമുണ്ട്. അനാവശ്യ കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ നല്ല സമയമാണ്. സാഹിത്യാദിരംഗങ്ങളിലുള്ളവര്‍ക്ക് ശോഭിക്കാവുന്ന കാലമാണ്. എന്‍ജിനീയറിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വളരെ ഗുണകരമാണ്. കലഹസാധ്യത കാണുന്നിടത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് നല്ലതാണ്. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും നല്ല സമയമാണ്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ നല്ലസമയമാണെങ്കിലും സല്‍ക്കര്‍മ്മാനുഷ്ഠാനത്തിന് പണം ചെലവുചെയ്യാന്‍ സാധ്യതയുണ്ട്. പണ്ഡിതശ്രേഷ്ഠരുമായി സഹവാസം, പ്രശസ്തി, പ്രസംഗകലകളില്‍ ശോഭിക്കാന്‍ അവസരം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്.

മകം, പൂരം, ഉത്രം 1-ാം പാദം

സര്‍വവിധ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും ഈയാഴ്ച അനുഭവിക്കാനിടയുണ്ട്. കൃഷിരംഗത്തുള്ളവര്‍ക്കും, വൈദ്യരംഗത്തുള്ളവര്‍ക്കും, ശില്പശാസ്ത്ര രംഗത്തുള്ളവര്‍ക്കും ഇക്കാലം ഗുണകരമാണ്. അതേസമയം ശരീരത്തില്‍ മുറിവുകള്‍ പറ്റാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഈ നക്ഷത്രങ്ങള്‍ക്ക് പൊതുവെ ഗുണഫലമാണ്. എന്നിരുന്നാലും ശരീരത്തില്‍ മുറിവുകള്‍ പറ്റാനും സാധ്യത ഉണ്ടെന്നറിഞ്ഞ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 നക്ഷത്രപാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ ഈശ്വരാധീനമുള്ള കാലമാണ്. പരീക്ഷാദികളില്‍ ഉന്നതവിജയത്തിനും സാധ്യതയുണ്ട്. അകാരണഭയം, വീഴ്ച എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് അകാരണഭയം, ഈശ്വരാധീനക്കുറവുകൊണ്ട് കാര്യാദികള്‍ക്ക് വിഘ്നം എന്നിവയ്ക്ക് സാധ്യതയുണ്ട്. അനാവശ്യ യാത്രകളും വെള്ളച്ചാട്ടങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. സ്വയംകൃതാനര്‍ത്ഥങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വയം സ്വായത്തമാക്കേണ്ടതാണ്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണദോഷമിശ്രസമയമാണ്. കണ്ടകശ്ശനി കാണുകയാല്‍ പലതരത്തിലും തടസ്സങ്ങള്‍ ഉണ്ടാവാനും യോഗമുണ്ട്. അനാവശ്യചെലവുകളില്‍നിന്ന് അകന്നുനില്‍ക്കുന്നത് നല്ലതാണ്. അദ്ധ്യാപന/ഗവേഷണ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്കും കര്‍ത്തൃദോഷങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഗുണദോഷമിശ്രസമയമാണെങ്കിലും ശനി 3-ലുള്ളത് സ്ഥാനമാനങ്ങള്‍ക്ക് സാധ്യത പറയുന്നതാണ്. അകാരണഭയം, വീഴ്ച എന്നിവ ശ്രദ്ധിക്കണം. വിവാഹത്തിനു ശ്രമിക്കുന്നവര്‍ക്കും സര്‍ക്കാര്‍വക ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും നല്ല സമയമാണ്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

ഇവര്‍ക്ക് വളരെ നല്ല സമയമാണ്. വിദ്യകൊണ്ട് പ്രശസ്തി, ഉന്നതസ്ഥാനമാനം, പ്രശസ്തി, കലാസാംസ്‌ക്കാരികരംഗത്ത് ശോഭിക്കാവുന്ന കാലമാണ്. വാസ്തുവിദഗ്ദ്ധന്‍, വൈദ്യര്‍ ഇവര്‍ക്കും നല്ല സമയമാണ്.

പൂരോരുട്ടാതി 4, ഉത്രട്ടാതി, രേവതി

ഇവർക്ക് ഏഴരശ്ശനി തുടരുന്നുണ്ടെങ്കിലും, പ്രായേണ ഗുണകരമായ സമയമാണ്. ഭവന നിർമ്മാണം, കൃഷിയ്ക്ക് ഗുണം , നൂതന വാഹനലാഭം, പഠനാന്തരീക്ഷം എന്നിവയ്ക്കെല്ലാം പറ്റിയ സമയമാണ്.

Weekly horoscope, astrology predition for Sept 15 to 21

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT