Italjet Unveils 3 Scooters 
Automobile

ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ ഇറ്റാലിയന്‍ പ്രീമിയം സ്‌കൂട്ടര്‍ ബ്രാന്‍ഡ്; വരുന്നു കരുത്തുറ്റ ഡ്രാഗ്സ്റ്റര്‍ ശ്രേണിയുമായി ഇറ്റാല്‍ജെറ്റ്

ഇറ്റാലിയന്‍ പ്രീമിയം സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആയ ഇറ്റാല്‍ജെറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രീമിയം സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആയ ഇറ്റാല്‍ജെറ്റ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡ്രാഗ്സ്റ്റര്‍ ശ്രേണിയിലുള്ള മൂന്ന് സ്‌കൂട്ടറുകള്‍ EICMA 2026 എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു. ഡ്രാഗ്സ്റ്റര്‍ 300, ഡ്രാഗ്സ്റ്റര്‍ 459, ഡ്രാഗ്സ്റ്റര്‍ 700 എന്നി മോഡലുകളാണ് അവതരിപ്പിച്ചത്.

വ്യത്യസ്തമായ ഡിസൈനാണ് മൂന്ന് സ്‌കൂട്ടറുകള്‍ക്കും. സയന്‍സ് ഫിക്ഷന്‍ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സ്‌കൂട്ടറുകള്‍ തീര്‍ച്ചയായും പ്രിയങ്കരമാകും. ഡിസംബറില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്കില്‍ ഈ മൂന്ന് സ്‌കൂട്ടറുകളും കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഡ്രാഗ്‌സ്റ്റര്‍ 300

ഇത് എന്‍ട്രി ലെവല്‍ മോഡല്‍ ആണ്. 278 സിസി ലിക്വിഡ്- കൂള്‍ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 23.8 പിഎസ് കരുത്തും 26 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കും. മുന്‍വശത്ത് അഡ്ജസ്റ്റ് ചെയ്യാവുന്ന സിംഗിള്‍ ആം സസ്‌പെന്‍ഷനും പിന്നില്‍ ലിങ്ക്-ടൈപ്പ് മോണോഷോക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് 240 എന്‍എം ഡിസ്‌കും പിന്നില്‍ 175 എന്‍എം ഡിസ്‌കുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ് ആണ് മറ്റൊരു ഫീച്ചര്‍.

ഡ്രാഗ്സ്റ്റര്‍ 459

പേരു പോലെ തന്നെ 449 സിസി, ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. പൂര്‍ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന മാര്‍സോച്ചി ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഉള്‍പ്പെടെയുള്ള പ്രീമിയം ഘടകങ്ങളുമായാണ് ഇത് വില്‍പ്പനയ്ക്ക് എത്തുക. മുന്നില്‍ ബ്രെംബോ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമാണുള്ളത്. ഡ്യുവല്‍ ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ഡ്രാഗ്സ്റ്റര്‍ 700

698 സിസി, ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 70 പിഎസും 70 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പൂര്‍ണമായി അഡ്ജസ്റ്റ് ചെയ്യാവുന്ന മാര്‍സോച്ചി ഇന്‍വെര്‍ട്ടഡ് ഫോര്‍ക്കുകള്‍ ഇതിലുണ്ട്. ഇതിന്റെ ഘടനാപരമായ ഫീച്ചറുകള്‍, ഇതിന്റെ ചെറിയ പതിപ്പ് ആയ ഡ്രാഗ്സ്റ്റര്‍ 459 മോഡലുമായി സാമ്യമുള്ളതാണ്.

Italjet Unveils 3 Scooters At EICMA 2026: India Launch Timeline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

സര്‍പ്രൈസ് ട്രേഡിനായി ഗുജറാത്ത് ടൈറ്റന്‍സ്; 'പവര്‍ ഹിറ്ററെ' ടീമിലെത്തിക്കാന്‍ നീക്കം

ദീപാവലി രാത്രിയില്‍ തമിഴ്‌നാട്ടില്‍ ഞെട്ടിക്കുന്ന ഒന്‍പത് കൊലപാതകങ്ങള്‍; മരിച്ചവരില്‍ രണ്ട് ആണ്‍കുട്ടികളും പൊലീസുകാരനും

‘സീനി’ന് ശേഷം ദുൽഖറിനൊപ്പം ജിത്തു മാധവൻ? നായികയായി മമിത ബൈജുവും; അഭ്യൂഹങ്ങൾ ശക്തം

'ഇക്കയ്ക്ക് ഇഡി പേടി, ഫാല്‍ക്കെ വേണം; അവാര്‍ഡ് കിട്ടിയപ്പോള്‍ ഇയാളിട്ട പോസ്റ്റ് മറന്നോ?'; മമ്മൂട്ടിയ്ക്ക് വിമര്‍ശനം