Mahindra BE.07 SOURCE: x
Automobile

ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം, വരുന്നു മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി; ബിഇ.07 ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവിയുടെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ഈയാഴ്ച അവതരിപ്പിക്കുമെന്ന് സൂചന. അതിനിടെ ബിഇ.07 എന്ന പേരിലുള്ള പുതിയ മോഡല്‍ ഇലക്ട്രിക് എസ് യുവിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.

എക്‌സ്ഇവി 9എസ്, എക്‌സ്ഇവി 9ഇ എന്നി മോഡലുകളിലുള്ള ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം ഇതിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരനായുള്ള പ്രത്യേക സ്‌ക്രീന്‍ ആണ് ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

വരാനിരിക്കുന്ന ഈ എസ് യുവിയില്‍ എല്‍ഇഡി ഹെഡ് ലാമ്പുകളും ഡിആര്‍എല്ലുകളും ഫ്‌ലഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകളും വലിയ അലോയ് വീലുകളും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് പുറമേ റിയര്‍ വിന്‍ഡ്ഷീല്‍ഡും ടെയില്‍ഗേറ്റിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്റ്റോപ്പ് ലാമ്പുമാണ് മറ്റു പ്രത്യേകതകള്‍. ബിഇ 6 മോഡലിന് സമാനമായി പ്രൊഡക്ഷന്‍ റെഡി വേര്‍ഷനായ ബിഇ.07ന് സ്ലീക്ക് എല്‍ഇഡി സജ്ജീകരണം ലഭിച്ചേക്കാം. ഇതില്‍ 59kwh, 79kwh ഓപ്ഷനുകള്‍ ഉണ്ടായേക്കാം.

Mahindra BE.07 Spied Again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!