Mahindra Thar 3-door facelift 2026 spied Source: X
Automobile

മൂന്ന് ഡോറുകള്‍, ഥാറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു; ചിത്രങ്ങള്‍ പുറത്ത്

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഥാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടത്തിനിടെ ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പുതിയ വേര്‍ഷനില്‍ പുതിയ ഫ്രണ്ട് ഗ്രില്‍ വരാന്‍ സാധ്യതയുണ്ട്. വട്ടത്തിലുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍ക്ക് ഇരുവശത്തുമായി നല്‍കിയിരിക്കുന്ന പുതിയ ഫൈവ് സ്ലോട്ട് ഡിസൈനാണ് ഏറ്റവും വലിയ പ്രത്യേകത. മുന്‍വശത്തെ ഫെന്‍ഡറുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പൊസിഷന്‍ ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുതിയ 5 സ്‌പോക്ക് അലോയി വീല്‍ ആണ് മറ്റൊരു പ്രത്യേകത.

പുതിയ ഥാറില്‍ മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നിലവിലുള്ള അതേ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തന്നെയാകും പുതിയതിലും പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Mahindra Thar 3-door facelift 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപ്തിക്കായി കെസി പക്ഷം, അയിഷയ്ക്കായി വിഡി സതീശനും; വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആര്?, ചര്‍ച്ചകള്‍ സജീവം

ഡല്‍ഹിയില്‍ ബസിനുള്ളില്‍ വീണ്ടും കൂട്ടബലാത്സംഗം; പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി, ബസ് ജീവനക്കാര്‍ അറസ്റ്റില്‍

ദക്ഷിണ റെയിൽവേയിൽ 4471 ഒഴിവുകൾ: പത്താം ക്ലാസ്,ITI യോഗ്യത; കേരളത്തിൽ അവസരം !

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനയിറങ്ങി; ഭീതി പരത്തി 'വിരിഞ്ഞ കൊമ്പൻ'