ന്യൂഡല്‍ഹി: പുതുതലമുറ കൂപ്പര്‍ എസ്ഇ ഇന്ത്യയില്‍ അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മിനി ഇന്ത്യ. ഈ ഇലക്ട്രിക് കാറിന് 53.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 402 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്.
സ്റ്റാന്‍ഡേര്‍ഡ്, പോള്‍ സ്മിത്ത് എഡിഷനുകളില്‍ ഇത് ലഭ്യമാകും. ജെറ്റ് ബ്ലാക്ക് റൂഫുള്ള ബ്രിട്ടീഷ് റേസിങ് ഗ്രീന്‍, ജെറ്റ് ബ്ലാക്ക് റൂഫുള്ള ചില്ലി റെഡ്, ഗ്ലേസ്ഡ് വൈറ്റ് റൂഫുള്ള ഓഷ്യന്‍ വേവ് ഗ്രീന്‍ എന്നി കളര്‍ കോമ്പിനേഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. 214 ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറോണ് മുന്‍വശത്ത് ഉള്ളത്. ഇത് മുന്‍ചക്രങ്ങളിലേക്കാണ് കരുത്തുപകരുന്നത്. 54.2kwh ഗ്രോസ് ബാറ്ററി പായ്ക്കാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. പൂര്‍ണമായി അഞ്ചുമണിക്കൂറും 15 മിനിറ്റ് കൊണ്ടും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 11kw എസി ചാര്‍ജിങും 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റ് മാത്രം എടുക്കുന്ന ഡിസി ഫാസ്റ്റ് ചാര്‍ജിങും ഇത് വാഗ്ദാനം ചെയ്യുന്നു.
17 ഇഞ്ച് ഗ്രേ അലോയ് വീലുകളാണ് ഇതിലുള്ളത്. കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന ഡിആര്‍എല്‍ സിഗ്നേച്ചറുകളോട് കൂടി എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഹൈ-ബീം അസിസ്റ്റന്റ്, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഡ്രൈവര്‍ക്കും മുന്‍വശത്തെ യാത്രക്കാരനും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളാണുള്ളത്. മിനി കണക്ട്ഡ്, ടുഡി മാപ്പുകളുള്ള നാവിഗേഷന്‍, ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് എന്നിവയുള്ളതും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നതുമായ 9.4 ഇഞ്ച് ഓള്‍ ഡിജിറ്റല്‍ OLED ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. ഹെഡ് അപ്പ് ഡിസ്‌പ്ലേ, ഇന്റീരീയര്‍ ഫിഷ്‌ഐ കാമറ, ഹര്‍മന്‍ കാര്‍ഡണ്‍ സറൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates