next-generation Tucson revealed source: x
Automobile

ബോക്‌സി ലുക്ക്, വലിപ്പം കൂടിയ മോഡല്‍; വരുന്നു ട്യൂസോണിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ എസ് യുവിയായ ട്യൂസോണിന്റെ അടുത്ത തലമുറ മോഡല്‍ ഔദ്യോഗികമായി അവതരിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ എസ് യുവിയായ ട്യൂസോണിന്റെ അടുത്ത തലമുറ മോഡല്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. മുന്‍ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ ബോക്‌സി ലുക്കിലാണ് അപ്‌ഡേറ്റഡ് മോഡല്‍. സുഖകരമായ യാത്ര ഉറപ്പാക്കാന്‍ വാഹനത്തിന്റെ വലിപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്.

പുതിയ മോഡലിന് 4.7 മീറ്റര്‍ നീളമുണ്ട്. വീല്‍ബേസ് 30 മില്ലിമീറ്റര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ വീല്‍ബേസ് 2,785 മില്ലിമീറ്റര്‍ ആണ്. വീതി 40 മില്ലിമീറ്റര്‍ കൂട്ടി 1905 മില്ലിമീറ്ററുമാക്കി. എസ് യുവിയുടെ ഉയരം 20 മില്ലിമീറ്റര്‍ വര്‍ധിപ്പിച്ചതോടെ 1,685 മില്ലിമീറ്ററായി ഉയര്‍ന്നിട്ടുണ്ട്. പിന്‍ സീറ്റുകളില്‍ കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കാന്‍ കഴിയുന്ന തരത്തില്‍ ഡോറുകളുടെ വലിപ്പത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പഴയ ട്യൂസോണുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്‍ സീറ്റിലെ ഹെഡ്‌റും 29 മില്ലിമീറ്റര്‍ കൂടിയിട്ടുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും തിളങ്ങുന്ന എച്ച് ആകൃതിയിലുള്ള ഡിസൈന്‍ ഘടകങ്ങളുണ്ട്. ഇതിനെ ഹെഡ്‌ലാമ്പുകളുമായും ടൈല്‍ലാമ്പുകളുമായും സംയോജിപ്പിച്ചിട്ടുണ്ട്.

കാബിന്‍ പൂര്‍ണമായി പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഹ്യുണ്ടായിയുടെ പുതിയ പ്ലിയോസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ആംബിയന്റ് ലൈറ്റിങ്, അത്യാധുനിക അപ്‌ഹോള്‍സ്റ്ററി, തടിയുടെ മാതൃകയിലുള്ള ട്രിം എന്നിവയും കാബിനില്‍ നല്‍കിയിരിക്കുന്നു. ട്യൂസോണിന്റെ എന്‍ജിന്‍ അടക്കമുള്ള സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

next-generation Tucson revealed, Bigger and more high-tech

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!